Saturday, May 10, 2025 5:51 am

ഇനിയെങ്കിലും പിണറായി വിജയൻ ഉണർന്ന് പ്രവർത്തിക്കണം’: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം പിണറായി വിജയന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്. ‘കേരളത്തിലെ തീവ്രവാദ ശക്തികള്‍ വെട്ടി കൊലപ്പെടുത്തിയ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം പിണറായി വിജയന് ഉണര്‍ന്ന് ചിന്തിക്കാനുള്ള താക്കീതാണ് നല്‍കുന്നത്. അല്ലാതെ തീവ്രവാദികള്‍ക്ക് കേരളം സുരക്ഷിത താവളം ആക്കുന്നതിനല്ല. രഞ്ജിത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി വിഷയത്തില്‍ പ്രതികരിച്ചത്.

കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം. രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ഭീകര ശക്തികളാണെന്നും സുബ്രഹ്‌മണ്യ സ്വാമിയും കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ 11 പേരേയും എസ്ഡിപിഐയുമായി ബന്ധമുള്ള ആംബുലന്‍സും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഞ്ജിത്തിനെ കൊല്ലാന്‍ അക്രമി സംഘം എത്തിയത് ആംബുലന്‍സിലാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ശനിയാഴ്ച ആലപ്പുഴ നഗരത്തില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. ഈ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് അക്രമികള്‍ ആംബുലന്‍സില്‍ എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാന്‍റെ എറ്റവും വലിയ ആയുധ ദാതാവ് ചൈന

0
ദില്ലി : പഹൽഗാമിൽ നുഴഞ്ഞു കയറിയ ഭീകരർ 26 നിരായുധരായ മനുഷ്യരെ...

വ്യോമപാത പൂർണമായി അടച്ച് പാകിസ്ഥാൻ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ സം​ഘർഷം തുടരുന്നതിനിടെ വ്യോമപാത...

പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യയുടെ ശ്രമമെന്ന് ആരോപിച്ച് പാകിസ്ഥാൻ

0
ദില്ലി : പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യയുടെ ശ്രമമെന്ന് ആരോപിച്ച്...

ഐപിഎല്‍ ടീമം​ഗങ്ങളെ സുരക്ഷിതമായി ദില്ലിയിലെത്തിച്ചു

0
ദില്ലി : അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തി വെച്ചതോടെ ടീമം​ഗങ്ങളെ സുരക്ഷിതമായി...