ദില്ലി : കേന്ദ്ര രാസവള മന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് -19 രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം സ്വയം പരിശോധന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനുമായി ബന്ധപ്പെടുന്നവരോടും രോഗം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ അദ്ദേഹം തന്റെ ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു.
‘കോവിഡ് 19 ന്റെ പ്രാരംഭ ലക്ഷണങ്ങള്‍ക്ക് ശേഷം, ഞാന്‍ എന്നെത്തന്നെ പരിശോധിക്കുകയും റിപ്പോര്‍ട്ട് പോസിറ്റീവ് ആയിത്തീരുകയും ചെയ്തു. ഞാന്‍ സ്വയം ഐസൊലേഷനില്‍ പോയി. എന്റെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും ശ്രദ്ധാലുവായി പ്രോട്ടോക്കോള്‍ പിന്തുടരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സുരക്ഷിതമായി തുടരുക.’ അദ്ദേഹം ട്വീറ്റ് ചെയ്തു.