കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളെ പുറത്താക്കാൻ ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് സുരേഷ് ഗോപി നിർദേശം നൽകി. പ്രതികരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞത്. മാധ്യമപ്രവർത്തകർ ഗസ്റ്റ് ഹൗസിലേക്ക് എത്തിയത് കേന്ദ്രമന്ത്രി ചോദ്യം ചെയ്തെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാരൻ പറഞ്ഞു. മന്ത്രിയുടെ ഗൺമാനാണ് മാധ്യമപ്രവർത്തകരോട് പുറത്ത് പോകണമെന്ന് പറഞ്ഞത്. ഗൺമാൻ നിർദേശിച്ചത് മാധ്യമ പ്രവർത്തകരോട് പറയുക മാത്രമാണ് ചെയ്തത്. സെക്രട്ടേറിയറ്റിൽ പരാതിപ്പെടുമെന്ന് മന്ത്രി അറിയിച്ചുവെന്നും ജീവനക്കാരൻ വ്യക്തമാക്കി. സംഭവത്തിൽ കെയുഡബ്ള്യൂജെ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഗസ്റ്റ് ഹൗസിൻറെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് പ്രസ്ക്ലബ് പ്രസിഡൻറ് ഗോപകുമാർ പറഞ്ഞു. ഭാരവാഹികൾ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു. നടപടി ജനാധിപത്യ വിരുദ്ധമെന്നും സംഘടന പ്രതികരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.