മുംബൈ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മുംബൈയിൽ ഉജ്ജ്വല സ്വീകരണം. വെള്ളിയാഴ്‌ച്ച മുംബൈ വിമാനത്താവളത്തിൽ ബിജെപി മഹാരാഷ്ട കേരള സെൽ സംസ്ഥാന അധ്യക്ഷൻ കെ.ബി ഉത്തംകുമാറിന്റെ നേതൃത്വത്തിലാണ് വരവേൽപ് നൽകിയത്. മലയാളി സംഘടനാ ഭാരവാഹികളായ കെജികെ കുറുപ്പ്, ഹരികുമാർ മേനോൻ, ബിജെപി ഭാരവാഹികളായ എൻ. സുരേശൻ, രമേശ് കലംമ്പൊലി, ശിവസേന ഭാരവാഹി ജയന്ത് നായർ തുടങ്ങിയവരും നിരവധി പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു. ശനിയാഴ്‌ച്ച രാവിലെ അന്ധേരിയിലെ സ്‌നേഹസദനത്തിൽ ഒഎൻജിസി സംടിപ്പിച്ച സ്വച്ഛത പഖ്വാഡ രിപാടിയിൽ അദ്ദേഹം പങ്കെടുത്തു. നമ്മുടെ ഭൂമിയെ നമ്മൾ ഭൂമിദേവിയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഓരോ പൗരനും ജീവിതത്തിൽ വേണ്ട വൃത്തിയും ചിട്ടയും പാലിക്കണമെന്നും നമ്മുടെ പരിസരത്തുള്ളവരെ കൂടി ബോധവന്മാർ ആക്കേണ്ട ചുമതല നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.