Monday, April 21, 2025 5:38 pm

‘വിജയത്തിന്‍റെ ക്രെഡിറ്റ് സുരേന്ദ്രനാണോ എന്നറിയില്ല’ ; ബിജെപി പോസ്റ്റില്‍ പ്രതികരിച്ച് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രശംസിച്ചുകൊണ്ടുള്ള ബിജെപി നിലപാടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സുരേഷ് ഗോപി. രാഷ്ട്രീയത്തിലുപരി വ്യക്തിപരമായ വോട്ടാണ് താന്‍ നേടിയതെന്ന് പറയുന്നില്ല. പലരുടേയും അധ്വാനത്തെ ചോദ്യം ചെയ്യുന്നതായിരിക്കും അതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി നേടിയത് ബിജെപിയുടെ രാഷ്ട്രീയവോട്ടല്ല എന്ന അഭിപ്രായം ഉയരുന്നുണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ‘അതിന് എന്റെ പക്കല്‍ മറുപടിയുണ്ട്. അത് പറഞ്ഞാല്‍ എന്റെ ലീഡര്‍ക്ക് കൊടുക്കുന്ന ചെളിയേറ് ആയിരിക്കും. ഞാന്‍ അദ്ദേഹത്തെ നെഞ്ചിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് അതൊരു ലൈസന്‍സാക്കി വേണ്ടാധീനം പറയുന്നവര്‍ക്ക് കരുതാം. ഞാന്‍ അവരെ തിരിച്ചൊന്നും പറയില്ല.’ സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര മന്ത്രി സ്ഥാനം തനിക്കൊരു ഭാരിച്ച ചുമതലയാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. പത്ത് വകുപ്പുകളുടെയും ഏകോപന ചുമതലയുള്ള എംപിയാകാനാണ് കൂടുതല്‍ താല്‍പര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രിസ്ഥാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവർത്തനസജ്ജമായി

0
തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ...

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

0
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

സംസ്ഥാനത്ത് ചൂട് കൂടി ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0
കൊച്ചി: കേരളത്തിൽ വേനൽ ചൂടിന് ശമനമില്ല. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്,...

നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും....