ലഖ്‌നൗ : കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റി രണ്ട് മരണം. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ രണ്ട് പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയായിരുന്നെന്ന് കര്‍ഷകര്‍ ആരോപിച്ചു.
എട്ട് കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പേര്‍ മരിച്ച വിവരം ലഖിംപുര്‍ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. വാഹനങ്ങള്‍ക്ക് തീയിട്ടതായും ആരോപണമുണ്ട്. ഇന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യയും, അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയതാണ് പ്രശ്‌നങ്ങളില്‍ കലാശിച്ചത്.