തിരുവനന്തപുരം : സർവകലാശാല നിയമഭേദഗതിക്ക് സർക്കാർ. കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സിൻഡിക്കേറ്റ് രൂപീകരണം തിരഞ്ഞെടുപ്പിലൂടെ മാത്രമാക്കി. നോമിനേഷൻ ഗവൺമെന്റ് പ്രതിനിധികൾക്കായി ചുരുക്കി. സിൻഡിക്കേറ്റുകളുടെ അംഗബലം പരിമിതപ്പെടുത്തും. വിദേശത്ത് സർവകലാശാലകളുടെ ഉപകേന്ദ്രം തുടങ്ങാനുള്ള വിവാദ നിർദേശം ഒഴിവാക്കി. നാല് വർഷ ബിരുദവും പുതിയ കോഴ്സുകളും സമ്പ്രദായങ്ങളും വന്നതോടെ സർവകലാശാലകളെ ഘടനാപരമായി മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് യൂണിവേഴ്സിറ്റി നിയമ ഭേദഗതി കൊണ്ടുവരുന്നത്. സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളിലെ പരമാധികാര സഭയായ സിൻഡിക്കേറ്റിന്റെ ഘടനയിലും അതിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയിലും വരുത്തുന്ന വ്യവസ്ഥകളാണ് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ലിനെ ശ്രദ്ധേയമാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1