Wednesday, April 9, 2025 6:41 pm

അന്യായമായി വർധിപ്പിച്ച പാചക വാതക വില പിൻവലിക്കുക : റോയ് അറയ്ക്കൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അന്യായമായി വർധിപ്പിച്ച പാചക വാതക വില പിൻവലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ധന വില വർധന അടിച്ചേൽപ്പിച്ച കേന്ദ്രസർക്കാർ നടപടി അവർ നടപ്പാക്കി വരുന്ന ജനവിരുദ്ധതയുടെ തുടർച്ചയാണ്. ഗാർഹിക പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. സബ്സിഡി അക്കൗണ്ടിൽ തരാമെന്നു പറഞ്ഞ് കബളിപ്പിച്ചതും ബിജെപി സർക്കാരാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില ഗണ്യമായി കുറഞ്ഞപ്പോൾ അതിൻ്റെ ആനുകുല്യം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ എക്സൈസ് തീരുവയും വർധിപ്പിച്ചിരിക്കുകയാണ്. ഒരു വശത്ത് വംശീയ ഭീകരനിയമങ്ങൾ ചുട്ടെടുത്തും മറുവശത്ത് സാമ്പത്തിക ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചും ഭരണകൂട ഭീകരത തുടരുകയാണ് കേന്ദ്ര ബി ജെ പി സർക്കാർ. ഓഹരി വിപണിയിലെ വലിയ ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ കുറവും പണപെരുപ്പവുമെല്ലാം രാജ്യത്തിൻ്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർക്കും. ഈ പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മക നടപടി സ്വീകരിക്കാൻ തയ്യാറാവാത്ത സർക്കാരാണ് സാധാരണകാരൻ്റെ ജീവിതം ദുസ്സഹമാക്കി ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. ജനവിരുദ്ധ കേന്ദ്ര ദുർഭരണത്തിനെതിരെ പൗരസമൂഹം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയായെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

26 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ

0
ന്യൂ ഡൽഹി: ഫ്രാന്‍സില്‍ നിന്ന് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍...

അന്യായമായ കോടതി ഫീസ് വർദ്ധനവ് പിൻവലിക്കണം ; ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി...

0
തൃശൂർ : സംസ്ഥാന സർക്കാർ ഏപ്രിൽ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയ...

കേരളത്തിൽ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവർത്തിച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കേരളത്തിൽ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റും...

വഖഫ് നിയമം മതസ്വാതന്ത്രത്തിനും ഭരണഘടനയ്ക്കും എതിരായ ആക്രമണം ; രാഹുൽ ഗാന്ധി

0
ഡൽഹി: വഖഫ് നിയമം മതസ്വാതന്ത്രത്തിനും ഭരണഘടനയ്ക്കും എതിരായ ആക്രമണമെന്ന് രാഹുൽ ഗാന്ധി....