പാലക്കാട് : മണ്ണാർക്കാട് നഗരസഭയിൽ കശാപ്പുശാലകളും ഇറച്ചിക്കടകളും പ്രവൃത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ. ആരും അപേക്ഷിക്കാത്തിനാൽ ലൈസൻസ് നൽകിയിട്ടില്ലെന്നാണ് നഗരസഭ സെക്രട്ടറിയുടെ മറുപടി. മണ്ണാർക്കാട് നഗരസഭ പരിധിയിൽ ഇരുപതോളം ഇറച്ചിക്കടകളുണ്ട്. ഇവിടേക്ക് മൃഗങ്ങളെ അറുത്ത് കൊണ്ടുവരുന്ന സ്ഥലങ്ങൾ വേറെയും. ഇവക്കൊന്നും ലൈസൻസില്ല. വിൽക്കുന്ന ഇറച്ചി പരിശോധിക്കുന്നില്ല എന്ന് മാത്രമല്ല. നഗരസഭ വേണ്ട യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിട്ടുമില്ല. കശാപ്പുശാല സ്ഥാപിക്കേണ്ട ഉത്തരവാദിത്തം നഗരസഭയ്ക്കാണ്. സ്വകാര്യ വ്യക്തികളുടേത് ആണെങ്കിൽ എല്ലാ വർഷവും ലൈസൻസ് പുതുക്കണം. മണ്ണാർക്കാട് നഗരസഭാ പരിധിയിൽ രണ്ടുമില്ല.
ലൈസൻസുള്ള കശാപ്പുശാലകളിൽ നിന്ന് അറുത്ത മൃഗത്തിന്‍റെ ഇറച്ചിയേ വിൽക്കാവൂ. മാംസം ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധിക്കുകയും വേണം. ഇതൊന്നും മണ്ണാർക്കാട്ടെ ഇറച്ചി വ്യാപാരത്തിന് ബാധകമല്ല. കശാപ്പുശാല സ്ഥാപിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മണ്ണാർക്കാട് നഗരസഭാ ഭരണസമിതി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടുമില്ല.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.