കോഴിക്കോട്: ബാലുശേരി ഉണ്ണിക്കുളത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രി പ്രദേശത്ത് എല്‍ ഡി എഫ് – യു ഡി എഫ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ തകര്‍ത്തു. പുലര്‍ച്ചെ രണ്ടരയ്‌ക്കാണ് സംഭവം നടന്നതാണെന്നാണ് വിവരം.
ബാലുശേരിയില്‍ എല്‍ ഡി എഫ് – യു ഡി എഫ് സംഘര്‍ഷം ; കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിന് തീയിട്ടു
RECENT NEWS
Advertisment