Friday, July 4, 2025 1:41 pm

പന്നിയിറച്ചി ശരിയായി വേവിക്കാതെ കഴിച്ചാല്‍ ഇതായിരിക്കും അവസ്ഥ

For full experience, Download our mobile application:
Get it on Google Play

ഫ്‌ളോറിഡ : ആരോഗ്യാവസ്ഥ മോശമായ ഒരു യുവാവിനെക്കുറിച്ച് ഫ്‌ളോറിഡയിലെ ഒരു ഡോക്ടർ പങ്കുവെച്ച വിവരങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു. അസഹ്യമായ ഇടുപ്പ് വേദനയുമായാണ് യുവാവ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ എക്‌സറേയില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. ശരിയായി വേവിക്കാതെ കഴിച്ച പന്നിയിറച്ചിയിലൂടെ യുവാവിന്റെ ശരീരത്തിലെത്തിയ നാടവിര മുട്ടയിട്ട് പെരുകുകയായിരുന്നു. ഡോ. സാം ഗാലിയാണ് മുന്നറിയിപ്പായി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. താന്‍ ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ‘ഭീകരമായ എക്‌സറേ ദൃശ്യങ്ങള്‍’ എന്നാണ് ഡോ. സാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രോഗിയുടെ പേര് വെളിപ്പെടുത്താതെയാണ് ഡോക്ടര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഒരിക്കലും ഏതൊരു സാഹചര്യത്തിലും ശരിയായി വേവിക്കാത്ത പന്നിയിറച്ചി കഴിക്കരുതെന്നും സാം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇടുപ്പിലും കൈകാലുകളിലുമായി നാടവിരകളുടെ നൂറുകണക്കിന് മുട്ടകളാണ് യുവാവിന്റെ ശരീരത്തിലുള്ളത്. അവ എല്ലായിടത്തുമുണ്ട്. അസംഖ്യമായി പെരുകിയിരിക്കുകയാണ്. അവ എണ്ണാന്‍ പോലുമാകില്ല. അവയ്ക്ക് ശരീരത്തില്‍ എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാം. ഈ രോഗിയില്‍ അവ കാലിന്റെയും ഇടുപ്പുകളുടെയും ഭാഗത്താണ് കൂടുതലായി കാണുന്നത് സാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചികിത്സ തേടിയെത്തിയ ആള്‍ തന്റെ അവസ്ഥയെക്കുറിച്ച് പൂര്‍ണ അജ്ഞനായിരുന്നുവെന്നാണ് ഡോ. സാം പറയുന്നത്. പ്രാഥമിക പരിശോധനയില്‍ ഇടുപ്പ് വേദനയുടെ കാരണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് എക്‌സ്‌റേ എടുക്കാന്‍ തീരുമാനിച്ചത്. 2021ലാണ് യുവാവ് ആദ്യം ചികിത്സ തേടിയത്. പോര്‍ച്ചുഗലിലെ സാവോ ജോവോ യൂണിവേഴ്‌സിറ്റി  ആശുപത്രിയിലെ ഗവേഷകരാണ് യുവാവിന്റെ അവസ്ഥയെക്കുറിച്ച് പഠനം നടത്തിയതെന്നും ഡോ. സാം വ്യക്തമാക്കി. ടെനിയ സോലിയം ഇന്‍ഫെക്ഷന്‍ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. അണുബാധ തലച്ചോറിനെയോ നാഡീവ്യൂഹത്തെയോ ബാധിച്ചാല്‍ രോഗിയുടെ നില അതീവ ഗുരുതരമാകാനും സാധ്യതയുണ്ട്. രോഗിയുടെ ശരീരത്തിലെത്തുന്ന നാടവിരകള്‍ ഇടുന്ന മുട്ടകള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണവളര്‍ച്ചയെത്തും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെ‍ഡിക്കല്‍ കോളേജ് അപകടം ; ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും മുൻനിർത്തി ഹൈക്കോടതി ഇടപെടൽ...

0
കൊച്ചി: കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന...

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ ഏ​ഴു​തി ത​ള്ള​ൽ ; ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

0
കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ​യെ​ടു​ത്ത ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും....

​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ; അ​പ​ക​ടം ഒ​ഴി​യാ​തെ കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍

0
മ​ല്ല​പ്പ​ള്ളി : ​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും മൂ​ലം അ​പ​ക​ടം ഒ​ഴി​യാ​തെ...

ഹിമാചൽപ്രദേശിൽ മഴക്കെടുതി രൂക്ഷം ; 63 മരണവും 400 കോടിയുടെ നാശനഷ്ടവും രേ​ഖപ്പെടുത്തി

0
ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ ഇതുവരെ 63 മരണവും...