തിരുവല്ല: നാം ദൈവത്തിന്റെ സ്നേഹിതരായി തീരുകയും ദൈവ സഖിത്വത്തിലൂടെ ജീവിതം രക്ഷകനായി സമർപ്പിക്കുകയും ചെയ്യുമ്പോഴാണ് ക്രിസ്തു യേശുവിലുള്ള അചഞ്ചലമായ വിശ്വാസത്തിലേക്കും ജീവിത രൂപാന്തരത്തിലേക്കും നമ്മെ എത്തിക്കുന്നതെന്ന് സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രതിനിധി സഭാ അധ്യക്ഷൻ ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ പറഞ്ഞു. സെൻറ് തോമസ് ഇവാൻജലിക്കൽ സഭാ ജനറൽ കൺവെൻഷനിലെ മൂന്നാം ദിന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സംയുക്ത സമ്മേളനത്തിൽ ഡോ. പോൾസൺ പുലിക്കോട്ടിൽ പ്രസംഗിച്ചു. പൊതുയോഗത്തിൽ വാലന്റൈൻ ഡേവിഡാർ മുഖ്യ പ്രഭാഷണം നടത്തി.
റവ. എബ്രഹാം ജോർജ്, റവ. പി. ടി മാത്യു, റവ. സി.കെ ജേക്കബ്, റവ. ജോയി മാത്യു, റവ. പി. എം ഫിലിപ്പ്, റവ. വർഗീസ് ഫിലിപ്പ്, റവ. സജി മാത്യു, റവ. മോൻസി വർഗീസ്, ജെ ബാബുരാജ്, ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു. റവ. ടോണി തോമസ്, മാത്യു ഫിലിപ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഒഡീഷാ മിഷൻ റിപ്പോർട്ട് റവ. എബ്രഹാം വി ജോർജ് നടത്തി. ഡി.എം.സി ഗാനശുശ്രൂഷ നടത്തി. വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സംയുക്ത സമ്മേളനം ഇന്ന് സമാപിക്കും. സുവിശേഷ പ്രകാശിനിയുടെ പ്രത്യേക സമ്മേളനവും ഇന്ന് നടത്തപ്പെടും.
കൺവെൻഷനിൽ നാളെ (ബുധൻ)
————————–
രാവിലെ 7.30 ന് ബൈബിൾ ക്ലാസ്, 9.30 ന് മധ്യസ്ഥ പ്രാർത്ഥന, രാവിലെ 10നും ഉച്ചകഴിഞ്ഞ് 2 നും വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സംയുക്ത സമ്മേളനം. നേതൃത്വം നല്‍കുന്നത്
ബ്രദർ വാലന്റൈൻ ഡേവിഡാർ. വൈകിട്ട് 6.30 പൊതുയോഗം, മുഖ്യപ്രഭാഷണം – ഡോ.പോൾസൺ പുലിക്കോട്ടിൽ.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k
നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം. വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഈ പോസ്റ്റ് മറ്റുള്ള ഗ്രൂപ്പുകളിലേക്ക് കൂടി ഷെയര്‍ ചെയ്‌താല്‍ കൂടുതല്‍ പേര്‍ക്ക് ഉപകാരമാകും.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033