ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ആറ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവി കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പ്രയാഗ്‌രാജ്- ലഖ്‌നൗ ഹൈവേയില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത് . ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് ഹൈവേയുടെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഗോണ്ടയിലെ ഗ്രാമത്തിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത് .
കാര്‍ അപകടത്തില്‍പ്പെട്ട് ആറ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു
RECENT NEWS
Advertisment