ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസകളിൽ നിന്ന് വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളുകളിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവിനെതിരെ മുസ്‌ലിം മത സംഘടനകൾ. സർക്കാർ തീരുമാനത്തെ വിവിധ മുസ്‌ലിം സംഘടനകൾ അപലപിച്ചു. മദ്രസകളെ സംബന്ധിച്ച ബാലാവകാശ കമ്മീഷന്റെ നിർദേശങ്ങൾ നിയമവിരുദ്ധവും കമ്മീഷന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും സംഘടനകൾ പറഞ്ഞു. യു.പി ചീഫ് സെക്രട്ടറി മദ്രസകൾ സർവേ ചെയ്യാനും കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റാനും ജില്ലാ അധികാരികൾക്ക് നിർദേശം നൽകിയത് നിയമവിരുദ്ധമെന്നും ആൾ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ്, ജംഇയ്യത്ത് ഉലമയെ ഹിന്ദ്, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്, അഹ് ലേ ഹദീസ് സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു.
—
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.