ബറേലി: കൊല്ലപ്പെട്ട ഗുണ്ടാ-രാഷ്ട്രീയക്കാരന്‍ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് സ്വകാര്യ മെഡിക്കല്‍ കോളേജ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഇയാള്‍ മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിനെയും സഹോദരനേയും സിംഹമെന്നാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചത്. രാജിഖ് അലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബിത്താരി ചെയ്ന്‍പുര്‍ പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമം 505 അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്.
ഏപ്രില്‍ 15നാണ് അതിഖ് അഹമ്മദും, അഷ്‌റഫും വെടിയേറ്റ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ ചമഞ്ഞെത്തിയ മൂന്ന് പേര്‍ മെഡിക്കല്‍ പരിശോധന കഴിഞ്ഞ് കൊണ്ടു പോവുന്ന അതിഖ് അഹമ്മദിനെ പോയിന്റ് ബ്ലാങ്കിലാണ് വെടിവച്ച് കൊന്നത്. ആതിഖ് അഹമ്മദിന്റെ മൃതശരീരത്തില്‍ നിന്ന് ഒന്‍പത് വെടിയുണ്ടകള്‍ കണ്ടെത്തിയെന്ന് പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട്.