Monday, May 5, 2025 6:17 pm

സംസ്ഥാനത്ത് 28 ശതമാനംവരെ അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നു ; സർവേ റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സന്തോഷകരമായ മാതൃത്വത്തിനിടയിലും േകരളത്തിൽ 28 ശതമാനംവരെ അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി സർവേ. ബയോസയൻസ് ബയോടെക്നോളജി റിസർച്ച് കമ്യൂണിക്കേഷൻ 2023 ആരംഭത്തിൽ നടത്തിയ സർവേയിൽ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവർതന്നെയും ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി മനസ്സിലാക്കുന്നില്ലെന്ന് തെളിഞ്ഞു.
കേരളത്തിൽ ജനിച്ചുവളർന്ന 25മുതൽ 40വരെ പ്രായമുള്ള 150 അമ്മമാരിൽനിന്ന് ശേഖരിച്ച വിവരമനുസരിച്ച് 53.9 ശതമാനംപോരേ പ്രസവാനന്തര മനഃസംഘർഷത്തെപ്പറ്റി കേട്ടിട്ടുള്ളൂ. എന്നാൽ, 77.3 ശതമാനം പേരിൽ ലക്ഷണങ്ങൾ കണ്ടു. ഇതിൽ 28.3 ശതമാനം പേർക്ക് ആറുമാസവും 24.2 ശതമാനം പേർക്ക് ഒരുവർഷംവരെയും പ്രസവാനന്തര വിഷാദം നീണ്ടു നിൽക്കുകയും ചെയ്തു.

പ്രസവത്തിന് പിന്നാലെ ചെറിയ കാലത്തേക്ക് അനുഭവപ്പെടുന്ന വിഷാദാവസ്ഥ ‘ബേബി ബ്ലൂസ്’ എന്നാണറിയപ്പെടുന്നത്. ഇത് കൂടുതൽകാലം നീണ്ടു നിൽക്കുകയും കൂടുതൽ തീവ്രമാവുകയും ചെയ്യുമ്പോൾ ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന വിഷാദാവസ്ഥയായി മാറുന്നു. സംസ്ഥാനത്തെ തൃതീയ പരിചരണ സംവിധാനത്തിൽപ്പെടുന്ന ആശുപത്രികൾ, 2023 നവംബറിൽ നടത്തിയ മറ്റൊരു പഠനറിപ്പോർട്ട് കറന്റ് വിമെൻസ് ഹെൽത്ത് റിവ്യു ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് പ്രസവശേഷം രണ്ടാഴ്ചമുതൽ ആറുമാസംവരെയുള്ള 427 സ്ത്രീകളിൽ 112 പേർക്ക് (26.2ശതമാനം) പ്രസവാനന്തര വിഷാദം കണ്ടെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു

0
മല്ലപ്പള്ളി: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി കോൺഗ്രസ്...

ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ കേരള ഘടകം സംസ്ഥാനതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

0
തിരുവല്ല : ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ കേരള ഘടകം സംസ്ഥാനതല ഏകദിന...

സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്‌ഘാടനം നടത്തി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സവിശേഷ...

കഴക്കൂട്ടത്ത് കള്ളനോട്ടുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം : കഴക്കൂട്ടത്ത് കള്ളനോട്ടുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി...