വയനാട്: പനമരത്ത് മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോളിടെക്നിക് കോളജിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
പനമരം നീരട്ടാടി നാലുസെന്‍റ് കോളനിയിലെ ഏച്ചോം ബാബു(55) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഓടിട്ട കെട്ടിടത്തിലെ രണ്ടാം നിലയില്‍ നിന്ന് കോണിപ്പടിയിലേക്ക് മുഖം കുത്തി വീണ നിലയില്‍ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പനമരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.