മനാമ: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങളും പ്രതിസസന്ധികളും മാറിയ സാഹചര്യത്തില്‍ കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്താന്‍ കഴിയാതിരുന്ന ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തി നിലവില്‍ രക്ഷിതാക്കള്‍ അല്ലാത്തവര്‍ അധികാരം വിട്ടൊഴിയണമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മയായ യു.പി.പി ആവശ്യപ്പെട്ടു.
യുനൈറ്റഡ് പാരന്‍റ് പാനല്‍ റിഫ ഏരിയ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലാണ് രക്ഷിതാക്കളായ അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. ചീഫ് കോഡിനേറ്റര്‍ ശ്രീധര്‍ തേറന്‍പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഫ്.എം.ഫൈസല്‍ സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു .
യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, മറ്റു നേതാക്കളായ ബിജു ജോര്‍ജ്ജ് , ഹരീഷ് നായര്‍, കണ്‍വീനര്‍മാരായ ഹാരിസ് പഴയങ്ങാടി, അനില്‍.യു.കെ, ദീപക് മേനോന്‍ എന്നിവരും മറ്റു നേതാക്കളായ എം.ടി.വിനോദ്, അന്‍വര്‍ ശൂരനാട്, ജമാല്‍ കുറ്റികാട്ടില്‍, എബിതോമസ്, ജോണ്‍ ബോസ്കോ അബ്ബാസ്, ജോണ്‍തരകന്‍, ജോര്‍ജ്, അജി ജോര്‍ജ്, തോമസ് ഫിലിപ്പ് ,ശ്രീജിത്പാനായി, മുഹമ്മദലി,സുന്ദര്‍, സെയ്ദ് ഹനീഫ്, അശോകന്‍, ദാമോദരന്‍,സിദ്ദീഖ്, ഫിറോസ്ഖാന്‍, സുനില്‍ബാബു, പ്രസാദ്, ബിനു, സിനു, ജഗന്നാഥന്‍, ജെയിംസ്, എന്നിവരും സംസാരിച്ചു.