തിരുവനന്തപുരം : സിവില്‍ സര്‍വീസസ് 2020ലേക്കുള്ള അപേക്ഷ ക്ഷണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.). ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലാണ് അവസരം. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് യോഗ്യത. മേയ് 31-നായിരിക്കും പ്രിലിമിനറി എഴുത്തുപരീക്ഷ.. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് അപേക്ഷിക്കുന്നവരും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതി പാസാകേണ്ടതുണ്ട്. . ആകെ 796 ഒഴിവുകളാണുള്ളത്.
കൂടുതല്‍ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.upsc.gov.in/whats-new/Civil%20Services%20(Preliminary)%20Examination,%202020/Exam%20Notification