ആലപ്പുഴ: 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ എല്ലാ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ 16 വരിയിൽ കുറയാത്ത താള നിബദ്ധ കവിതകളെഴുതി യു.ആർ.എഫ് ലോക റെക്കോർഡിൽ ഇടം നേടിയ കവിയും ഗാനരചയിതാവും പൊതുപ്രവർത്തകനുമായ സി.ജി. മധു കാവുങ്കലിന് യു. ആർ.എഫ് ലോക റെക്കോർഡ് പ്രതിനിധികൾ അംഗീകാരപത്രവും മുദ്രയും സമർപ്പിച്ചു.
മുഹമ്മ ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.എം ആരിഫ് എം.പി അംഗീക്കാരപത്രം മധുവിനു സമർപ്പിച്ചു.
അഗീകാര പ്രഖ്യാപനം യു.ആർ.എഫ് വേൾഡ് റെക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫും മുദ്രസമർപ്പണം യു.ആർ.എഫ് വേൾഡ് റെക്കോർഡ് ജൂറി അംഗം ഡോ ജോൺസൺ.വി. ഇടിക്കുളയും നിർവ്വഹിച്ചു. കാർഡ് ബാങ്ക് പ്രസിഡന്റ് ഷാജി മോഹൻ, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി അജീത്കുമാർ, ദേശിയ സേവാഭാരതി ജില്ല സെക്രട്ടറി പി ശ്രീജിത്ത്, എ.എൻ പുരം ശിവകുമാർ, സി.പി രവീന്ദ്രൻ, വിമൽ റോയി, എൻ.റ്റി. റെജി, ജി.സതീഷ്, എം.വി സുനിൽകുമാർ, മായ സാജൻ, എസ്. ടി റെജി, അനിൽ നീലാംബരി, പ്രഹ്ളാദൻ, സാത്വികൻ എന്നിവർ സംസാരിച്ചു. യു.ആർ.എഫ് ലോക റിക്കോർഡിൽ ഇടം നേടിയ സി.ജി. മധു കാവുങ്കലിനെ വിവിധ സംഘടനകളുടെ പ്രതിനിധികൾ ഹാരമണിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.