തിരുവല്ല : കാട്ടുപന്നി ആക്രമണത്തിൽ നെൽകൃഷി നശിച്ച കർഷകർക്ക് അടിയന്തിര ധനസഹായം നൽകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരള ജില്ലാ പ്രസിഡണ്ടുമായ അഡ്വ. വർഗീസ് മാമ്മൻ. 80- ഏക്കറോളം വരുന്ന കുറ്റൂർ കോതവിരുത്തി പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസം മുതൽ രാത്രിയിൽ കാട്ടുപന്നികൾ കൂട്ടമായി വന്ന് കതിർ വന്ന പാടശേഖരം കുത്തി മറിച്ചു കൊണ്ടിരിക്കുന്നത്. ഇത്തവണ വിത്ത് ഇറക്കിയ സമയത്താണ് വേനൽ മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷി പൂർണ്ണമായി നശിച്ചിരുന്നു. കൃഷി ഉപേക്ഷിക്കാൻ മനസ്സ് അനുവദിക്കാതിരുന്ന കർഷകർ വീണ്ടും കൃഷി ഇറക്കിയപ്പോഴാണ് കാട്ടുപന്നികളുടെ രൂപത്തിൽ കൃഷി വ്യാപകമായി നശിപ്പിക്കപ്പെട്ടത്.
ആശങ്കയിലായ കർഷകരുടെ ആശങ്ക പരിഹരിക്കുന്നതിനായി കാട്ടുപന്നികളെ വെടിവെച്ചു കൊല്ലണമെന്നും കേരള കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ച് നിലപാട് വ്യക്തമാക്കുകയായിരുന്നു വര്‍ഗീസ് മാമ്മൻ. പാടശേഖര സമിതി പ്രസിഡണ്ട് കെ. എസ് എബ്രഹാം, സെക്രട്ടറിയും പഞ്ചായത്ത് മെമ്പറൂം ആയ എൻ. ടി. എബ്രഹാം, പഞ്ചായത്ത് മെമ്പർ ജോ ഇലഞ്ഞിമൂട്ടിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജേഷ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്യു മുളമൂട്ടിൽ, ജില്ലാ സെക്രട്ടറി ജോസ് തേക്കാട്ടിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് ടിന്റു മുളമൂട്ടിൽ, കർഷകരായ എം. എം. കുര്യൻ, ജോസഫ് ജേക്കബ്, എം. എം. മാത്യു, പി. ടി. തോമസ്, എം. എം. എബ്രഹാം, എം. എ. മത്തായി, ജോർജ് കുര്യൻ, പുന്നൂസ് ചെറിയാൻ എന്നിവരും കേരള കോൺഗ്രസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.