Sunday, July 6, 2025 4:14 am

മൂന്ന് മാസത്തിനുള്ളില്‍ അമേരിക്ക നാടുകടത്തിയത് 682 ഇന്ത്യക്കാരെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജനുവരി മുതല്‍ 682 ഇന്ത്യക്കാരെ യുഎസില്‍നിന്ന് നാടുകടത്തിയിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. രേഖകളില്ലാത്തതിനാല്‍ നാടുകടത്തലോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ യുഎസില്‍ നേരിടുന്ന പൗരരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പറഞ്ഞു. നാടുകടത്തപ്പെടുന്നവരുടെ പട്ടിക ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിക്കുന്നുണ്ട്.

ഇന്ത്യന്‍ പൗരരാണെന്ന് സ്ഥിരീകരിച്ചശേഷമേ ഇവരെ ഇന്ത്യയിലേക്ക് അയക്കാന്‍ അനുവദിക്കുകയുള്ളൂ. എന്നാല്‍, അനധികൃതമായി യുഎസിലേക്ക് കുടിയേറിയവരുടെ കണക്ക് സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ല. യുഎസ് അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവയില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും സഞ്ചാരം, ഹ്രസ്വകാല ടൂറിസ്റ്റ്, ബിസിനസ് യാത്രകള്‍ തുടങ്ങിയവ സുഗമമാക്കുന്നതിനും ഇരുരാജ്യത്തിനും പ്രയോജനകരവും സുരക്ഷിതവുമായ ഇടപെടലുകള്‍ക്കുമായി സര്‍ക്കാര്‍ യുഎസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...