ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ചൈന ഇപ്പോഴും പൂര്‍ണമായും പിന്‍മാറിയിട്ടില്ലെന്ന് അമേരിക്ക. യുഎസ് സൈന്യത്തിന്റെ ഇന്തോ-പസഫിക് വിഭാഗം തലവനായ അഡ്മിറല്‍ ഫിലിപ് ഡി ഡേവിസനാണ് അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യ -ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണായക വിവരങ്ങളും യുദ്ധ സാമഗ്രികളും നല്‍കി അമേരിക്ക ഇന്ത്യയെ സഹായിച്ചിരുന്നുവെന്നും ഫിലിപ് ഡി ഡേവിസണ്‍ വ്യക്തമാക്കി. അതിര്‍ത്തി സംഘര്‍ഷത്തിനിടെ ചൈന പിടിച്ചെടുത്ത പല പ്രദേശങ്ങളില്‍ നിന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഇന്ത്യ- ചൈന സംഘര്‍ഷങ്ങള്‍ രൂക്ഷമായത് ഇരുവശത്തും നാശനഷ്ടങ്ങള്‍ക്ക് കാരണമായതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ത്യന്‍ അതിര്‍ത്തിയിലെ ആക്രമണങ്ങളെ അതിര്‍ത്തി വിപുലീകരണത്തിലുള്ള ചൈനയുടെ ആഗ്രഹം എന്നാണ് അഡ്മിറല്‍ ഫിലിപ് ഡി ഡേവിസണ്‍ വിശേഷിപ്പിച്ചത്. ഫെബ്രുവരിയോടെ സൈനിക തലത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം ലഡാക്കിലെ തര്‍ക്ക പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ ഇന്ത്യയും ചൈനയും പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരുന്നു.