ഡ്രൈവിംഗ് ഇഷ്‌ടപ്പെടുന്നവരാണ് നമ്മളിൽ മലയാളികളിൽ ഏവരും. ഇന്ന് സ്വന്തമായി കാറില്ലാത്ത വീടുകളും വളരെ ചുരുക്കമായി എന്നുവേണം പറയാൻ. സ്വന്തം ആവശ്യങ്ങൾക്ക് സ്വയം ഡ്രൈവ് ചെയ്‌ത് പോവുക എന്നതൊരു ദിനചര്യയായി മാറിയെന്നു വേണമെങ്കിലും പറയാം. പക്ഷേ പകൽ സമയത്തെ ഡ്രൈവിംഗ് പോലെ അത്ര എളുപ്പമാവില്ല രാത്രിയിൽ. പലർക്കും രാത്രികാല ഡ്രൈവിംഗ് സമ്മർദ്ദകരമായ അനുഭവമായിരിക്കും. ‘അസ്‌കോര്‍ബിക് ആസിഡ്’ എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ സി വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനാണ്. വിറ്റാമിന്‍ സി വെള്ളത്തില്‍ ലയിക്കുകയും ശരീരത്തിലെ കോശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നെങ്കിലും നന്നായി സംഭരിക്കപ്പെടുന്നില്ല. അതിനാല്‍ ഇത് ദിവസവും ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തിക്കണം.
കാറിന്‍റെ ഹെഡ്‌ലൈറ്റുകൾ സാധ്യമായ പ്രകാശം പുറപ്പെടുവിക്കുന്നില്ലെങ്കിൽ പ്രത്യേകിച്ചും ഡ്രൈവിംഗ് ദുഷ്ക്കരമായിരിക്കും. വേണ്ടത്ര മികവാർന്ന രീതിയിൽ പല വണ്ടികളുടേയും ഹെഡ്‌ലൈറ്റുകൾ പ്രകാശിക്കാറില്ല. ഇതിന്‍റെ പിന്നിൽ പല കാരണങ്ങൾ ഉണ്ടെങ്കിലും പലരും ഇതിലേക്കൊന്നും ശ്രദ്ധിക്കാതെ അപകടം വിളിച്ചുവരുത്താറുമുണ്ട്. രാത്രിയിൽ സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കാൻ ശരിയായി പ്രവർത്തിക്കുന്നതും നന്നായി ബ്രൈറ്റ്നെസുള്ള കാർ ഹെഡ്‌ലൈറ്റുകൾ നിർണായകമാണ്. ഡ്രൈവിംഗിൽ റോഡ് കൃത്യമായി കാണിച്ചുതരാൻ മാത്രമല്ല മറ്റ് ഡ്രൈവർമാർക്ക് നിങ്ങളെ കാണാനും അവരുടെ ഡ്രൈവിംഗ് ഗതി ശരിയാക്കാനും ഹെഡ്‌ലൈറ്റുകൾ സ്വാധീനം ചെലുത്താറുണ്ട്. രാജ്യത്തുടനീളമുള്ള നഗരങ്ങളിലെയും ദേശീയ പാതകളിലെയും റോഡുകൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സ്ട്രീറ്റ് ലൈറ്റിന്‍റെ കാര്യത്തിൽ വലിയ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എങ്കിലും രാത്രികാലങ്ങളിൽ കാർ ഹെഡ്‌ലൈറ്റുകൾ ഇപ്പോഴും ഡ്രൈവിംഗിന്‍റെ പ്രാഥമിക ഉറവിടമായി പ്രവർത്തിക്കുന്നു.
അതിനാൽ കാർ ഹെഡ്‌ലൈറ്റുകൾക്ക് പ്രത്യേക ശ്രദ്ധവേണം കൊടുക്കാൻ. വിവിധ കാരണങ്ങൾ കാർ ഹെഡ്‌ലൈറ്റുകളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇവയെ എങ്ങനെ തരണം ചെയ്യാമെന്നും ഹെഡ്‌ലൈറ്റുകളിൽ നിന്നും ഏങ്ങനെ മികച്ച വെളിച്ചം നേടാമെന്നുമുള്ളതിനെ കുറിച്ച് പറഞ്ഞുതരാം. രാത്രിയിൽ സുരക്ഷിതമായ യാത്രയും ഉറപ്പുവരുത്താൻ കാറിന്‍റെ ഹെഡ്‌ലൈറ്റുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ടിപ്പുകൾ ഇതാ. പഴയ ഹെഡ്‌ലൈറ്റുകൾ മാറ്റിസ്ഥാപിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. വെളിച്ചം കൃത്യമായി പുറത്തുവരാത്ത രീതിയിൽ കാലഹരണപ്പെട്ട ഹെഡ്‌ലൈറ്റുകൾ പൂർണമായും മാറ്റി സ്ഥാപിക്കുന്നതാവും ഉത്തമം. ഇത്തരം സന്ദർഭങ്ങളിൽ പഴയതും വെളിച്ചക്കുറവുള്ളതുമായ ഹെഡ്‌ലൈറ്റുകൾ പുതിയതും ഉയർന്ന നിലവാരമുള്ളതുമായവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുക. ഇത് ഹെഡ്‌ലൈറ്റിൽ നിന്നുള്ള മികച്ച വെളിച്ചം ഉറപ്പാക്കുന്നതിലൂടെ രാത്രികാല ഡ്രൈവിംഗും എളുപ്പമാക്കും.
ഇനി ഹെഡ്‌ലൈറ്റ് മോശം അവസ്ഥയിലെത്തിയിട്ടില്ലെന്ന് ബോധ്യമായിട്ടുണ്ടെങ്കിൽ ഒന്ന് വൃത്തിയാക്കി എടുത്താൽ മതിയാവും. കാലക്രമേണ ഹെഡ്‌ലൈറ്റുകൾ അഴുക്കും ചെളിയും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് ലൈറ്റുകളുടെ തെളിച്ചം കുറയ്ക്കുന്നതിലൂടെ അവയുടെ പ്രകടനത്തെയും ബാധിക്കും. ഇത്തരം സന്ദർഭങ്ങളിൽ വീര്യം കുറഞ്ഞ ഡിറ്റർജന്റും വെള്ളവും അല്ലെങ്കിൽ ഹെഡ്‌ലൈറ്റ് ക്ലീനിംഗ് ലായനിയും ഉപയോഗിച്ച് ഹെഡ്‌ലാമ്പുകൾ പതിവായി വൃത്തിയാക്കുക.
ഇനി ഹെഡ്‌ലൈറ്റുകളുടെ അലൈൻമെന്റ് മാറിയാണോ കിടക്കുന്നതെന്നും നോക്കണം. ഇതും ഹെഡ്‌ലൈറ്റിന്റെ വെളിച്ചം കുറയാൻ കാരണമാവുന്ന കാര്യമാണ്. അതോടൊപ്പം എതിരെ വരുന്ന വാഹനങ്ങളെയും ഇത് ബാധിക്കാനിടയുണ്ട്. അതിനാൽ കമ്പനി പറയുന്നത് അനുസരിച്ച് ഹെഡ്‌ലൈറ്റുകൾ ശരിയായി ക്രമീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതാണ് നല്ലത്. കാറിന്റെ ഹെഡ്‌ലൈറ്റുകൾ എങ്ങനെ ശരിയായി കൃത്യമായി വിന്യസിക്കാം എന്നറിയാനും മറ്റ് നിർദ്ദേശങ്ങൾക്കുമായി വാഹനത്തിന്റെ മാനുവൽ നോക്കാവുന്നതാണ്.
രാത്രി കാലങ്ങളിൽ മികച്ച തെളിച്ചം കിട്ടാനായി ഹെഡ്‌ലൈറ്റുകൾ എൽഇഡി അല്ലെങ്കിൽ HID യൂണിറ്റിലേക്ക് അപ്‌ഗ്രേഡുചെയ്യുകയുമാവാം. ഇവ രണ്ടും അവയുടെ തെളിച്ചത്തിനും ദീർഘായുസിനും പേരുകേട്ടതായതിനാൽ മറിച്ചൊരു ചിന്തയും വേണ്ട. എൽഇഡികൾ കുറഞ്ഞ പവർ ഉപയോഗിക്കുകയും കാറിന്റെ ബാറ്ററിയിൽ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്ന നേട്ടവും കൂടെയുണ്ടേ. പരമ്പരാഗത ഹാലൊജെൻ ഹെഡ്‌ലൈറ്റുകളെ അപേക്ഷിച്ച് LED, HID ഹെഡ്‌ലൈറ്റുകൾ തെളിച്ചമുള്ളതും വെളുത്തതുമായ പ്രകാശമാണ് വാഗ്ദാനം ചെയ്യുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033