Thursday, May 8, 2025 2:34 am

ഗൂഗിളില്‍ വീണ്ടും കൂട്ടപിരിച്ചു വിടല്‍; അമ്പരന്ന് ടെക്ക് ലോകം

For full experience, Download our mobile application:
Get it on Google Play

12,000 ജീവനക്കാരെ ഒഴിവാക്കിയതിന് പിന്നാലെ കൂടുതൽ ജീവനക്കാരെ ഒഴിവാക്കി ഗൂഗിൾ. സ്മാർട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും സാറ്റലൈറ്റ് നാവിഗേഷൻ സോഫ്‌റ്റ്‌വെയർ നൽകുന്ന ഗൂഗിളിൻെറ അനുബന്ധ കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടൽ. വേസിലെ ജീവനക്കാരെയാണ് ഒഴിവാക്കുന്നത്.അപ്‌ഡേറ്റിൻെറ ഭാഗമായി, വേസിൻെറ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം കേന്ദ്രീകരിച്ചുള്ള റോളുകളും ഗൂഗിൾ കുറച്ചു. പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി തൊഴിൽ കണ്ടെത്തുന്നതിനുള്ള ഓപ്ഷനുകളും ജീവനക്കാർക്ക് നൽകുന്നുണ്ട്.

അപ്‌ഡേറ്റിൻെറ ഭാഗമായി, വേസിൻെറ പരസ്യങ്ങളളിൽ നിന്നുള്ള വരുമാവം കേന്ദ്രീകരിച്ചുള്ള റോളുകളും ഗൂഗിൾ കുറച്ചു. കൂടാതെ പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി തൊഴിൽ കണ്ടെത്തുന്നതിനുള്ള ഓപ്ഷനുകളും ജീവനക്കാർക്ക് നൽകുന്നു. ഗൂഗിൾ മാപ്‌സ്, ഗൂഗിൾ എർത്ത് തുടങ്ങിയ ജനപ്രിയ സേവനങ്ങൾ ഉൾപ്പെടുന്ന ജിയോ ഓർഗനൈസേഷനിലേക്ക് വേസിനെ ഉൾപ്പെടുത്തുമെന്ന് ഗൂഗിൾ ഡിസംബറിൽ പറഞ്ഞിരുന്നു. അതേസമയം വേസിൽ എത്ര പേർക്ക് തൊഴിൽ നഷ്‌ടമാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ വരുമാനം വർദ്ധിപ്പിക്കുന്ന ഡിജിറ്റൽ പരസ്യങ്ങൾക്കായുള്ള ഡിമാൻഡ് കഴിഞ്ഞ വർഷം മന്ദഗതിയിലായതിനാൽ ചെലവ് കുറയ്ക്കാൻ ഗൂഗിൾ ശ്രമിക്കുകയാണ്. ജനുവരിയിൽ, ഗൂഗിളിൻെറ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഏകദേശം 12,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗൂഗിളിൻെറ മൊത്തം തൊഴിലാളികളുടെ ആറ്ശതമാനത്തിലധികം വരുമിത്.

അമേരിക്കൻ മൾട്ടിനാഷണൽ ഇൻവെസ്റ്റമൻറ് കമ്പനിയായ ഗോൾഡ്മാൻ സാക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ട‍ർമാരെ ഉൾപ്പെടെ ഒഴിവാക്കുന്നു എന്ന വാ‍ർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വേസിലെ തൊഴിൽ നഷ്ടം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. മാന്ദ്യ സൂചനകൾ നിലനിൽക്കുന്നതിനാൽ ഗോൾഡ്മാൻ സാക്ക്സ് ഗ്രൂപ്പ് ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ജോലികൾ വെട്ടിക്കുറയ്ക്കുകയാണ്. ഇൻവെസ്റ്റ്‌മെൻറ് ബാങ്കിംഗിലെ ഉന്നതരായ 125 ഓളം മാനേജിംഗ് ഡയറക്ടർമാരെ കമ്പനി പുറത്താക്കുമെന്നാണ് സൂചന. വലിയ ചെലവ് ചുരുക്കലിൻെറ ഭാഗമായി ആണ് ഒരു വർഷത്തിനുള്ളിൽ മൂന്നാം തവണ കമ്പനിയും കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരു റൊണാൾഡോ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

0
ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി...

ജില്ലാ അവലോകന യോഗം മെയ് 15ന് നടക്കും

0
പത്തനംതിട്ട : രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാവസ്തുരേഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി...

അതിർത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ജാഗ്രത കർശനമാക്കി സൈന്യം

0
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയും അതിർത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ജാഗ്രത...

ആസൂത്രിത ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

0
ഇസ്‌ലാമാബാദ്: ആസൂത്രിത ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്....