Thursday, April 17, 2025 8:50 am

ഫാത്തിമയുടെ പനി മാറാന്‍ ജപിച്ച് ഊതിയ വെള്ളം ; ഉസ്താദും പിതാവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സിറ്റി നാലുവയലിലെ 11 വയസ്സുകാരി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവും ഉസ്താദും അറസ്റ്റിൽ. നാലുവയൽ ഹിദായത്ത് വീട്ടിൽ സത്താർ, പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

പനി ബാധിച്ച ഫാത്തിമയ്ക്ക് വ്യാജ ചികിത്സ നൽകിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പനി ബാധിച്ചപ്പോൾ ജപിച്ച് ഊതിയ വെള്ളം നൽകിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നൽകിയിട്ടുണ്ട്. അതേസമയം പെൺകുട്ടിക്ക് മറ്റുരീതിയിലുള്ള ശാരീരിക ഉപദ്രവം നേരിടേണ്ടിവന്നിട്ടില്ലെന്നും മന്ത്രവാദം നടത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ചയാണ് കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിൽ സത്താറിന്റെ മകൾ എം.എ ഫാത്തിമ പനി ബാധിച്ച് മരിച്ചത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയർന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സം​സ്ഥാ​ന​ത്ത് ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ....

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം ; ബംഗാളിലെ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് മമത ബാനർജി

0
കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധപ്രകടനങ്ങൾക്കിടെ മുർഷിദാബാദിലുണ്ടായ അക്രമ സംഭവങ്ങൾ മുൻകൂട്ടി ആസൂത്രണം...

മാനസികാസ്വാസ്ഥ്യമുള്ള കുടുംബനാഥനെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി

0
ചേർത്തല : മാനസികാസ്വാസ്ഥ്യമുള്ള കുടുംബനാഥനെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി. മായിത്തറ...

തൊമ്മൻകുത്തിൽ കുരിശ് സ്ഥാപിച്ച സംഭവത്തിൽ പള്ളി വികാരി ഉൾപ്പെടെ 18 പേരെ പ്രതിചേർത്ത് വനംവകുപ്പ്

0
ഇടുക്കി: തൊമ്മൻകുത്തിൽ പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ച് നീക്കിയ സംഭവത്തിൽ...