ലഖ്നൗ: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവുമായ രാം ഗോവിന്ദ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സമാജ് വാദി പാര്‍ട്ടി നേതാവാണ് ചൗധരി. മുന്‍ എംപിയായിരുന്ന ധര്‍മ്മേന്ദ്ര യാദവിന് ഈ മാസം ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവുമായ രാം ഗോവിന്ദ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment