വെട്ടൂർ : ആയിരവില്ലൻ ക്ഷേത്രത്തിലെ ഉത്ര മഹോത്സവം ഇന്ന് തുടങ്ങും. രാത്രി 7.15ന് നൃത്തനൃത്യങ്ങൾ. തുടർന്ന് നാടൻപാട്ടും ദൃശ്യാവിഷ്കകാരങ്ങളും. നാളെ രാവിലെ 10.30ന് പൊൻമേലിൽക്കാവിൽ പൂജ. രാത്രി 7.30ന് നൃത്തസന്ധ്യയും അരങ്ങേറ്റവും. തുടർന്ന് ഭക്തിഗാനസുധ. നാലിന് രാത്രി ഏഴിന് തിരുവാതിര. എട്ടിന് ആൾപ്പിണ്ടിയും വിളക്കെടുപ്പും. അഞ്ചിന് രാത്രി ഏഴിന് ഗാനമേള. ആറിന് വൈകിട്ട് ഏഴര മുതൽ ഗോകുല കലാസന്ധ്യ. തുടർന്ന് തിരുവാതിരയും കൈകൊട്ടിക്കളിയും. ഏഴിന് രാവിലെ 9.30 മുതൽ ക്ഷേത്രക്കാവിൽ ആയില്യംപൂജ.
രാത്രി ഏഴിന് കൈകൊട്ടിക്കളി. തുടർന്ന് നാടകം. എട്ടിന് വൈകിട്ട് 6.45ന് കോലം എടുത്തുവരവ്. തുടർന്ന് കൈകൊട്ടിക്കളി, ഗാനമേള. രാത്രി 10.30ന് വെട്ടൂർ പടയണി. ഒൻപതിന് വൈകിട്ട് നാലിന് കോട്ടകയറ്റം. രാത്രി എട്ടിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 10.30ന് പടയണി. 10ന് രാത്രി ഏഴിന് കാലം എടുത്തുവരവ്. തുടർന്ന് പൂരപടയണി. 11ന് വൈകിട്ട് നാലിന് എഴുന്നെള്ളത്തും കെട്ടുകാഴ്ചയും. രാത്രി ഏഴിന് കളമെഴുത്തുംപാട്ടും. തുടർന്ന് പടയണിക്കളത്തിലേക്ക് എഴുന്നെള്ളത്ത്. 12ന് നൃത്തനാടകം. 14ന് രാവിലെ അഞ്ച് മുതൽ വിഷുക്കണി ദർശനം.