Tuesday, May 6, 2025 9:27 pm

ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേല്‍ക്കുന്നത് സര്‍പ്പ ദോഷം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ സൂരജ് ശ്രമിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പണത്തിനും സ്വത്തിനും വേണ്ടി ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹം കഴിഞ്ഞു ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് ഉത്രവധക്കേസില്‍ കേരളം കണ്ടത്.

കേസില്‍ മാപ്പുസാക്ഷിയുടെ വിചാരണ പൂർത്തിയായ ശേഷം ഇപ്പോള്‍ ഉത്രയുടെ ബന്ധുക്കളുടെ പ്രാഥമിക വിസ്താരവും പൂര്‍ത്തിയായിട്ടുണ്ട്. ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേല്‍ക്കുന്നത് സര്‍പ്പ ദോഷം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ സൂരജ് ശ്രമിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛന്‍ മൊഴി നല്‍കി. പ്രതി സൂരജിനെ ഇന്ന് നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

ഉത്രയുടെ അച്ഛന്‍ വിജയസേനനെയും സഹോദരന്‍ വിഷുവിനെയുമാണ് വിസ്തരിച്ചത്. സൂരജിന് ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാണ് ഭിന്നശേഷിക്കാരിയായ മകളെ വിവാഹം കഴിച്ചു നല്‍കിയത്. ആവശ്യപ്പെട്ടത് അനുസരിച്ച്‌ നൂറു പവനോളം സ്വര്‍ണവും ഏഴു ലക്ഷം രൂപ വിലയുള്ള കാറും പലപ്പോഴായി ധാരാളം പണവും നല്‍കി. ഭിന്നശേഷിക്കാരിയായ മകളെ നല്ലതുപോലെ നോക്കുമെന്ന് കരുതിയാണ് ഇത്രയും സമ്പത്ത് നല്‍കിയതെന്നും പിതാവ് പറഞ്ഞു.

എന്നല്‍, വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്രയെ സൂരജും കുടുംബവും മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്നാണ് ഉത്രയുടെ വീട്ടുകാർ മൊഴി നല്‍കിയത്. ഭര്‍ത്യ വീട്ടില്‍ വെച്ച്‌ ആദ്യ തവണ പാമ്പ് കടിയേറ്റപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ സര്‍പ്പദോഷം മൂലമാണിതെന്ന് സൂരജ് പറഞ്ഞ് വിശ്വസിപ്പിച്ചു. മരണ ശേഷം സ്വത്തിനായി വഴക്കിട്ടപ്പോഴാണ് മകളുടേതുകൊലപാതകമാണെന്ന് ഉറപ്പിച്ചതെന്നും വിജയസേനന്‍ മൊഴി നല്‍കി.

ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താനാണെന്ന് സഹോദരന്‍ വിഷുവും കോടതിയെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ സൂരജിനെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഹാജരാക്കിയത്. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്.

നേത്തെ അഞ്ചല്‍ ഉത്രവധക്കേസില്‍ നിര്‍ണയക വെളിപ്പെടുത്തലുമായി കേസിലെ മാപ്പുസാക്ഷി സുരേഷും രംഗത്തുവന്നിരുന്നു. ഉത്രയെ പാമ്പ് കടിപ്പിച്ച്‌ കൊന്നതാണെന്ന് സൂരജ് തന്നോട് സമ്മതിച്ചിരുന്നുവെന്നാണ് കേസിലെ മാപ്പുസാക്ഷി പാമ്പു പിടുത്തക്കാരന്‍ സുരേഷിന്റെ മൊഴി. മന്ദബുദ്ധിയായതു കൊണ്ടാണ് ഉത്രയെ കൊന്നതെന്ന് കൊലപാതകത്തിനു ശേഷം സൂരജ് തന്നോട് പറഞ്ഞിരുന്നതായാണ് സുരേഷ് കോടതിയില്‍ മൊഴി നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് താന്‍ പാമ്പിനെ സൂരജിന് വിറ്റതെന്നും കേസിന്റെ വിചാരണ വേളയില്‍ സുരേഷ് കോടതിയില്‍ പറഞ്ഞു.

പാമ്പിനെ സൂരജിന് വില്‍ക്കുമ്പോള്‍ ഉത്രയെ കൊല്ലാനാണെന്ന് പാമ്പിനെ സൂരജിന് വില്‍ക്കുമ്പോള്‍ തനിക്ക് അറിയില്ലായിരുന്നു. ഉത്ര പാമ്പുകടിയേറ്റ് മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് സൂരജിനെ സംശയിച്ചത്. വിവരമറിഞ്ഞ് താന്‍ സൂരജിനെ വിളിക്കുകയായിരുന്നുവെന്നും സുരേഷ് പറഞ്ഞു. കേസില്‍ ആദ്യം പ്രതിയായിരുന്നു സുരേഷ്. പിന്നീടാണ് കോടതി ഇയാളെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിൻ കാൻസർ റിസേർച്ച് സെന്റർ മെയ് 15നകം പൂർണ്ണ സജ്ജമാകും – മന്ത്രി വീണാ...

0
എറണാകുളം : പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിൻ്റെ മുഖമായി മാറാൻ പോകുന്ന...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. മിർ മുഹമ്മദ് അലി കെഎസ്ഇബി...

പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ

0
ഡൽഹി: പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ. രാജസ്ഥാനിലെ അതിർത്തിയിൽ...

കോന്നിയുടെ മലയോര മേഖലയിൽ കൃഷി നശിപ്പിച്ച് കാട്ടാന കൂട്ടം

0
കോന്നി : കോന്നിയുടെ മലയോര മേഖലകളിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൃഷി...