Saturday, May 10, 2025 10:36 am

ഉത്തര കേസില്‍ വഴിത്തിരിവായത് ഡമ്മി പരീക്ഷണം ; കേഴിയിറച്ചി കൈയ്യില്‍ കെട്ടി വെച്ച് മൂര്‍ഖനെകൊണ്ട് കൊത്തിച്ചു

For full experience, Download our mobile application:
Get it on Google Play

 കൊല്ലം : അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവായത് അത്യപൂര്‍വ ഡമ്മി പരീക്ഷണം. കേസില്‍ പോലീസ് ഡമ്മി ഉപയോഗിച്ചു നടത്തിയ അപൂര്‍വ്വ പരീക്ഷണമാണ് വഴിത്തിരിവുണ്ടാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി കട്ടിലില്‍ കിടത്തിയശേഷം മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചായിരുന്നു പരീക്ഷണം.

ഡമ്മിയുടെ വലതുകൈയില്‍ കോഴിയിറച്ചി കെട്ടിവച്ച്‌, അതില്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച്‌ മുറിവിന്റെ ആഴം കണ്ടെത്തിയാണ് ഉത്രയെ മനപ്പൂര്‍വ്വം പാമ്പിനെ കൊണ്ട് കടിപ്പിച്ചാല്‍ എന്തു സംഭവിക്കും എന്ന് പോലീസ് പരീക്ഷിച്ചത്. ഈ പരീക്ഷണമാണ് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന ബോധ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിത്. ഉത്രയെ മൂര്‍ഖന്‍പാമ്പ് അടുത്തടുത്തായി രണ്ടുതവണ കടിച്ച മുറിപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസമാണു ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു കൊല്ലം മുന്‍ റൂറല്‍ എസ്‌പി എസ്.ഹരിശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ ഡമ്മി പരീക്ഷണം.

പാമ്പിന്റെ പത്തിയില്‍ പിടിച്ച്‌ കടിപ്പിച്ചപ്പോള്‍ പല്ലുകള്‍ അകലുന്നതും വ്യക്തം. ഉത്രയെ മൂര്‍ഖന്‍പാമ്പ് അടുത്തടുത്തായി രണ്ടുതവണ കടിച്ച മുറിപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസമാണു ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചത്. സ്വാഭാവികമായി പാമ്പുകടിയേറ്റാലുണ്ടാകുന്ന മുറിവുകളല്ല ഉത്രയുടെ ശരീരത്തില്‍ക്കണ്ടത്. പാമ്പിന്റെ തലയില്‍ പിടിച്ച്‌ കടിപ്പിക്കുമ്പോള്‍ മുറിവിന്റെ ആഴം വര്‍ധിക്കും. ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി കട്ടിലില്‍ കിടത്തിയശേഷം മൂര്‍ഖനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയുടെ വലതുകൈയില്‍ കോഴിയിറച്ചി കെട്ടിവച്ച്‌, അതില്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച്‌ മുറിവിന്റെ ആഴം കണ്ടെത്തി.

പാമ്ബിന്റെ പത്തിയില്‍ പിടിച്ച്‌ കടിപ്പിച്ചപ്പോള്‍ പല്ലുകള്‍ അകലുന്നതും വ്യക്തമായി. ഉത്രയുടെ ശരീരത്തില്‍ 2.3 സെന്റിമീറ്റര്‍, 2.8 സെ.മീ. ആഴത്തിലുള്ള മുറിവുകളാണു കണ്ടെത്തിയത്. സ്വാഭാവികമായ പാമ്പുകടിയാണെങ്കില്‍ യഥാക്രമം 1.7-1.8 സെ.മീ. മുറിവേയുണ്ടാകൂ. മൂര്‍ഖന്‍ ഒരിക്കല്‍ കടിച്ചാല്‍ ഉടന്‍ വീണ്ടും കടിക്കുകയുമില്ല. പ്രതി സൂരജിന്റെ മൊഴിയുടെയും അന്വേഷണസംഘത്തിനു ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു പരീക്ഷണം. പാമ്ബിനെക്കൊണ്ടു കടിപ്പിച്ചുള്ള കൊലപാതകം സംസ്ഥാനത്താദ്യമായിരുന്നു. കുറ്റകൃത്യം മൂടിവയ്ക്കാനായി സര്‍പ്പകോപകഥയും ഭര്‍ത്താവ് സൂരജ് പ്രചരിപ്പിച്ചു. 2020 ഒക്ടോബറിലാണ് ഉത്ര കൊല്ലപ്പെട്ടത്.

കൊല്ലത്തെ ഉത്ര വധക്കേസില്‍ കോടതി വിധി ഉടന്‍ വരാനിരിക്കേയാണ് കേസിലെ നിര്‍ണായക വിവരം പുറത്തുവന്നത്. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിധി പ്രഖ്യാപന തീയതി കോടതി പറയാനാണ് സാധ്യത. കേസിന്റെ അന്തിമ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുന്‍പാകെയാണ് ഉത്രകേസിന്റെ വാദം പൂര്‍ത്തിയായത്. വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 87 സാക്ഷികളെയും 289 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.

പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 3 സിഡിയും ഹാജരാക്കി. 2020 മാര്‍ച്ച്‌ രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചല്‍ ഏറത്തെ വീട്ടില്‍ കഴിയുമ്പോഴാണു മൂര്‍ഖന്റെ കടിയേറ്റത്. ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29നു ആയിരുന്നു. കോവണിപ്പടിയില്‍ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല. പാമ്പ് പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണു സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. സുരേഷ് മാപ്പു സാക്ഷിയാണ്. പ്രതിയായ സൂരജും മാപ്പുസാക്ഷി സുരേഷും ജയിലില്‍ കഴിയുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സൗകര്യമൊരുക്കണം : കെ.സി വേണുഗോപാല്‍

0
ജമ്മുകശ്മീർ: സംഘര്‍ഷ ബാധിത പ്രദേശമായ ജമ്മുകശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍...

തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ അഞ്ചാമത് പാണ്ഡവീയ സത്രത്തിന്റെ രഥ ഘോഷയാത്ര ഇന്ന് നടക്കും

0
തൃക്കൊടിത്താനം : മഹാക്ഷേത്രത്തിൽ അഞ്ചാമത് പാണ്ഡവീയ സത്രത്തിന്റെ രഥ ഘോഷയാത്ര...

മൊഹാലിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ

0
ദില്ലി : മൊഹാലിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ....

പാകിസ്താൻ അമൃത്സറിൽ ആക്രമണത്തിന് ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകൾ

0
ഡൽഹി: പഞ്ചാബിലെ അമൃത്സറിൽ പാകിസ്താൻ ആക്രമണത്തിന് ഉപയോഗിച്ചത് 'ബൈക്കർ യിഹ III...