ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. പൗരി ജില്ലയില്‍ മൂന്നു പേര്‍ മരിച്ചു. നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശമിക്കാതെ സംസ്ഥാനത്തേക്ക് ആളുകള്‍ വരരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൈനിറ്റാളിലേക്കുള്ള പാതകളില്‍ മണ്ണിടിച്ചിലുണ്ടായി. 2000 തീര്‍ത്ഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. തെക്കന്‍ ബംഗാളിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തരാഖണ്ഡില്‍ കനത്ത മഴ ; മൂന്നു മരണം
RECENT NEWS
Advertisment