ലഖ്‌നോ: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ്. പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് ഉത്തര്‍പ്രദേശിന്റെ നിര്‍ദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6155 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5.63 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 6,155 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 5.63 ശതമാനമാണ്. സജീവ കേസുകള്‍ 31,194 ആണ്. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവലോകന യോഗം വിളിച്ചിരുന്നു. ഏപ്രില്‍ 10, 11 തീയതികളില്‍ നടക്കുന്ന രാജ്യവ്യാപക കോവിഡ് മോക്ക് ഡ്രില്ലുകള്‍ക്ക് മുന്നോടിയായി സംസ്ഥാനങ്ങളിലുടനീളമുള്ള തയ്യാറെടുപ്പുകള്‍ യോഗത്തില്‍ മാണ്ഡവ്യ അവലോകനം ചെയ്തു.