Sunday, April 6, 2025 6:49 am

136 മദ്രസകൾ അടച്ചുപൂട്ടി ഉത്തരാഖണ്ഡ് ബിജെപി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ: സംസ്ഥാനത്തുടനീളം 136 മദ്രസകൾ അടച്ചുപൂട്ടി ഉത്തരാഖണ്ഡ് ബിജെപി സർക്കാർ. അനധികൃത നിർമാണമാരോപിച്ചാണ് പുഷ്കർ സിങ് ധാമി സർക്കാരിന്റെ നടപടി. ഉദ്ധംസിങ് നഗറിൽ 64ഉം ഡെറാഡൂണിൽ 44ഉം ഹരിദ്വാറിൽ 26ഉം പൗരി ഗർവാളിൽ രണ്ടും മദ്രസകളാണ് സീൽ ചെയ്തത്. യുപിയുടെ അതിർത്തിയിലുള്ള പട്ടണങ്ങളിൽ രജിസ്റ്റർ ചെയ്യാത്ത നിരവധി മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് ഉദ്യോ​ഗസ്ഥരുടെ വാദം. ഉത്തരാഖണ്ഡിൽ 500 അനധികൃത മദ്രസകളും 450 രജിസ്റ്റർ ചെയ്ത മദ്രസകളുമുണ്ടെന്നാണ് സർക്കാർ പറയുന്നത്.

രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ മദ്രസകൾക്കുള്ള ഫണ്ടിങ്ങിന്റേയും സംഭാവനകളുടെയും കണക്കെടുക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത മദ്രസകൾ അവരുടെ രേഖകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, വരുമാന-ചെലവ് പ്രസ്താവനകൾ എന്നിവ സർക്കാരിന് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷകാര്യ മന്ത്രാലയവും ഉത്തരാഖണ്ഡ് മദ്രസ ബോർഡും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് അധികൃതരുടെ ആരോപണം. മദ്രസ നടത്തിപ്പുകാരെയും വിദ്യാർഥികളെയും പരിശോധിക്കാനും അവരുടെ ഫണ്ടിന്റെ ഉറവിടങ്ങൾ പരിശോധിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്- അധികൃതർ പറഞ്ഞു.

നിയമവിരുദ്ധ മദ്രസകൾക്കെതിരായ നടപടി തുടരുമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അടുത്തിടെ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് നടപടി. നേരത്തെ ബിജെപി ഭരിക്കുന്ന അസമിൽ 600 മദ്രസകൾ അടച്ചുപൂട്ടുകയും 1261 മദ്രസകൾ ജനറൽ സ്കൂളാക്കി മാറ്റുകയും ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വർഗീയ സംഘർഷം രൂക്ഷം ; ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

0
ശ്രീനഗർ: വർഗീയ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ദോഡ...

റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

0
കോട്ടക്കൽ : റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ...

പോലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോഴിക്കോട് പോക്സോ കോടതി

0
കോഴിക്കോട് : രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പോലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന്...

സ്വയം രാജ്യം വിടണം ; അമേരിക്കയിലെ ഉക്രൈൻ പൗരന്മാർക്ക് ഇ-മെയിൽ സന്ദേശം

0
വാഷിങ്ടൺ: അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന ഏകദേശം 2,40,000 ഉക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി...