റാന്നി : പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഉത്രംപാട്ട് ഉത്സവം കൊടിയേറി. വ്യാഴാഴ്ച രാവിലെ 8.40-നും 9.20-നും ഇടയ്ക്ക് തന്ത്രി താഴമൺമഠം കണ്ഠര് മോഹനര് കൊടിയേറ്റ് കർമം നിർവഹിച്ചു. രാവിലെ അഷ്ഠാഭിഷേകം, നെയ്യഭിഷേകം, നവകം, കലശപൂജ എന്നിവയ്ക്ക് ശേഷമാണ് കൊടിയേറ്റ് കർമം നടന്നത്. വൈകിട്ട് ദീപാരാധനയ്ക്കുശേഷം കളമെഴുത്തുംപാട്ടും നായാട്ടുവിളി, എതിരേൽപ്പ്, സംഗീത സദസ് എന്നിവയും ആദ്യദിവസം നടന്നു. വെള്ളിയാഴ്ച രാവിലെ എട്ടിന് നവകം, കലശപൂജ, 9.30-ന് ദേവീനടയിൽ പൊങ്കാല,
11-ന് കളഭാഭിഷേകം, രാത്രി 8.30-ന് കളമെഴുത്തുംപാട്ടും എന്നിവ ഉണ്ടായിരിക്കും.
ഉത്സവദിവസങ്ങളിൽ രാവിലെ അഞ്ചിന് അഷ്ഠാഭിഷേകം, ആറിന് നെയ്യഭിഷേകം, എട്ടിന് നവകം, കലശപൂജ, 7.45-ന് ശ്രീഭൂതബലി, എട്ടിന് കളമെഴുത്തും പാട്ടും, നായാട്ടുവിളി എന്നിവ നടക്കും. 11-ന് രാത്രി 8.30-ന് തിരുവാതിര, കൈകൊട്ടിക്കളി, 16-ന് രാത്രി ഒമ്പതിന് ഭജന, 16-ന് രാത്രി ഏഴിന് ഭജന എന്നിവ ഉണ്ടായിരിക്കും. 17-ന് ആറോട്ടുകൂടി ഉത്സവം സമാപിക്കും.