പത്തനംതിട്ട : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പത്രസമ്മേളനത്തിൽ ആരോപിച്ച “കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാകുന്നു ” എന്ന് പത്ര-ദൃശ്യ- വാർത്ത മാധ്യമങ്ങളിൽ വന്ന വാർത്ത പങ്കുവെച്ചതിന്റെ പേരിൽ ജിഎസ്ടി വകുപ്പു ജീവനക്കാരനും പ്രമുഖ സർവ്വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ നടപടിയുമാണെന്നു എസ്.ഇ.യു. പത്തനംതിട്ട ജില്ലാ കമ്മിറ്റി ആരോപിച്ചു.
മാധ്യമ വാർത്തകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന്റെ പേരിൽ ജീവനക്കാരെ സർവ്വീസിൽ നിന്നും സസ്പെന്റു ചെയ്യുന്ന കീഴ്വഴക്കം ആശങ്കാജനകവും അപലപനീയവും ആക്ഷേപാർഹവുമാണ്. രാഷ്ട്രീയ ഫാസിസത്തിന്റെ ചട്ടുകങ്ങളായി വകുപ്പുതല മേലുദ്യോഗസ്ഥർ അധ: പതിക്കുന്നതിന്റെ മകുടോദാഹരണമാണ് അഷറഫിന്റെ അകാരണമായ സസ്പെൻഷൻ. പത്ര-ദൃശ്യ- വാർത്താ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾ അറിയുന്ന വാർത്തകൾ, വകുപ്പുതല ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ജീവനക്കാർ ജാഗ്രതപുലർത്തണമെന്ന സന്ദേശം നൽകിയ ഒരു സർവ്വീസ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയെ അകാരണമായി സർവ്വീസിൽ നിന്നും നീക്കം ചെയ്യുന്നത് തെറ്റായ പ്രവണതകൾക്കു ആക്കം കൂട്ടുമെന്നു മനസ്സിലാക്കി അഷറഫിനെതിരെയുള്ള സസ്പെൻഷൻ നടപടി ഉടൻ പിൻവലിക്കണമെന്നു സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ എസ്.ഇ.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേറ്റ് എംപ്ലോയീസ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹാഷിം. എ.ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അജി എ. എം ജില്ലാ ട്രഷറർ റജീന അൻസാരി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജെ താഹ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷമീം.എസ്. എന്നിവർ സംസാരിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033