കോന്നി: സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വി.കോട്ടയം ഇളപ്പ് പാറയില്‍ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വി കോട്ടയം എഴുമണ്‍ കല്ലിട്ടേല്‍ സദാനന്ദന്റെ മകന്‍ അനില്‍ (40)ആണ് മരിച്ചത്.
അമിത വേഗത്തില്‍ എത്തിയ സ്കൂട്ടര്‍ യാത്രക്കാരി സിഗ്നല്‍ നല്‍കാതെ തിരിഞ്ഞപ്പോള്‍ എതിരെ വന്ന അനില്‍ ഓട്ടോയില്‍ ഇടിക്കാതെ വെട്ടിച്ചു മാറ്റി. ഇതിനെ തുടര്‍ന്ന് ഓട്ടോ മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കോന്നിയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു : ഡ്രൈവര്‍ മരിച്ചു
RECENT NEWS
Advertisment