തിരുവനന്തപുരം : ശശി തരൂർ എം.പിക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ. അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം ലഭിച്ച വാക്സിനെതിരെ തരൂർ തടസം നിൽക്കുന്നത് എന്തിനെന്ന് വി. മുരളീധരൻ ചോദിച്ചു. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പിന്തുണയ്ക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. ക്ലിനിക്കല്‍ പരിശോധന പൂര്‍ത്തിയാകാതെ കോവാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കരുതെന്ന് ശശി തരൂര്‍ എം.പി ട്വീറ്റ് ചെയ്തിരുന്നു. കോവാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിശോധന ഇനിയും പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ അനുമതി നല്‍കുന്നത് അപക്വവും അപകടകരവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനന്‍ ഇത് പരിശോധിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അല്‍പ്പം മുമ്പാണ് രാജ്യത്ത് കോവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങിയത്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയ്ക്കാണ് അനുമതി. കോവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞെന്ന് ഡി.സി.ജി.ഐ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ മൂന്നു കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കുക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് കോവിഷീല്‍ഡ് വികസിപ്പിച്ചത്. ഇന്ത്യയില്‍ പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദകര്‍. തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിന്‍.
ഇത് നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഐ.സി.എം.ആറിന്‍റ സഹായത്തോടെ ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത്. സൈഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതിയുണ്ട്. കോവിഷീൽഡിന് ഡോസിന് 250 രൂപ. കോവാക്സിന് 350 രൂപയുമാണ് വില. വാക്സിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു