Friday, May 9, 2025 11:18 am

ഗവർണറെ യാത്രയയക്കാൻ സംസ്ഥാന സർക്കാർ പ്രതിനിധി ചെല്ലാത്തത് ലജ്ജാകരമെന്ന് വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവർണറെ യാത്രയയക്കാൻ സംസ്ഥാന സർക്കാർ പ്രതിനിധി ചെല്ലാത്തത് ലജ്ജാകരമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. സംസ്ഥാന സർക്കാർ സാമാന്യ മര്യാദ പോലും കാട്ടിയില്ലെന്നും കേരളത്തിന്റെ ആതിഥ്യ മര്യാദയ്ക്ക് വിരുദ്ധമാണ് നടപടിയെന്നും അദ്ദേഹം വിമർശിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിച്ചത് ഭരണഘടന അനുസരിച്ചാണെന്നും അദ്ദേഹം പ്രതികരിച്ചു. മൻമോഹൻ സിങ് സ്മാരക വിവാദത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി അദ്ദേഹം പ്രതികരിച്ചു. നെഹ്റു കുടുംബത്തിന് പുറത്തുള്ള നേതാക്കളെ കോൺഗ്രസ് ആദരിച്ചിട്ടില്ലെന്നും ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസിന്റെ വീഴ്ചകൾ മറയ്ക്കാനാണ്. നരസിംഹ റാവുവിന്റെയും പ്രണബ് മുഖർജിയുടെയും കാര്യങ്ങൾ മുന്നിലുണ്ട്. കോൺഗ്രസ് ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് അവർ പറയട്ടെ. സ്മാരകത്തിന് അനുയോജ്യമായ സ്ഥലം നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചതാണെന്നും വി മുരളീധരൻ പറഞ്ഞു. കോൺഗ്രസിൻ്റെ ജമാഅത്തെ ഇസ്ലാമി ബന്ധം രഹസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുമായും മുസ്ലിം ഭീകരവാദ സംഘടനകളുമായും ഒളിഞ്ഞും തെളിഞ്ഞും ബന്ധം വെക്കുന്നത് പുതിയ കാര്യമല്ല. ജമാഅത്തെ ഇസ്ലാമി ബന്ധം കോൺഗ്രസ് നേതാക്കൾ പരസ്യമാക്കിയത് നന്നായെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വർത്തമാനകാലത്തിൽ ആധ്യാത്മിക വിഷയങ്ങളിൽ യുവതലമുറയുടെ താത്‌പര്യം കുറയുന്നു ; ചീഫ് വിപ്പ് ഡോ. എൻ....

0
റാന്നി : വർത്തമാനകാലത്തിൽ ആധ്യാത്മിക വിഷയങ്ങളിൽ യുവതലമുറയുടെ താത്‌പര്യം കുറയുന്നതായി...

പാക് അതിർത്തിയിൽ കുടുങ്ങി മലയാള സിനിമാപ്രവർത്തകർ; സംഘത്തിൽ സംവിധായകൻ സംജാദും നടൻ മണിക്കുട്ടനും

0
ന്യൂഡൽഹി: മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം...

കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നെന്ന് നിയുക്ത പ്രസിഡണ്ട് സണ്ണി ജോസഫ്

0
കണ്ണൂര്‍ : സംസ്ഥാന കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നെന്ന് നിയുക്ത പ്രസിഡണ്ട് സണ്ണി...