തിരുവനന്തപുരം: കേരളത്തിൻ്റെ അഭിമാനമായ കായിക താരങ്ങള്‍ അവഗണനയെ തുടര്‍ന്ന് സംസ്ഥാനം വിട്ട് പോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന അമച്വര്‍ കിക്ക് ബോക്സിംഗ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഖേലോ ഇന്ത്യ അസ്മിത കിക്ക് ബോക്സിംഗ് ലീഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ പോലും പരാതി പറയുന്ന അവസരം ഉണ്ടായി. അംഗീകാരം ചോദിച്ച് വാങ്ങേണ്ട ഗതികേട് കായിക താരങ്ങള്‍ക്ക് ഉണ്ടാവരുത് എന്നും വി.മുരളീധരൻ പറഞ്ഞു. ഏഷ്യൻ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമൊക്കെ വിജയിക്കുന്നവര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രമാവരുത് നല്‍കുന്നത് എന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്.
എത്ര തിരക്കിലും താരങ്ങളെ കാണാനും അഭിനന്ദിക്കാനും സമയം മാറ്റിവെയ്ക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. ഭരണകൂടത്തില്‍ നിന്ന് ലഭിക്കുന്ന പ്രോല്‍സാഹനമാണ് കായികതാരങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം എന്നും മന്ത്രി വ്യക്തമാക്കി. രാജ്യം കായിക രംഗത്ത് വലിയ കുതിപ്പ് നടത്തുകയാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ തുടങ്ങി മത്സര ഇനത്തിലും എണ്ണത്തിലും വരെ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ തുടങ്ങിയ പ്രയത്നങ്ങള്‍ വലിയ ജനകീയമുന്നേറ്റമായി മാറിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.