Monday, April 21, 2025 4:22 pm

സ്കൂളുകളിലെ ഭക്ഷ്യവിഷബാധ ; ഗൗരവത്തോടെ കാണുന്നതായി വിദ്യാഭ്യാസമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂളുകളിലെ ഭക്ഷ്യവിഷബാധ ഗൗരവമായി കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വിഷയത്തിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. തിങ്കളാഴ്ച മുതൽ ഇതിനുള്ള നടപടികൾ സ്വീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിലെയും അങ്കണവാടികളിലെയും ഭക്ഷ്യവിഷബാധയെക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി അന്വേഷണം നടത്താൻ നിർദേശം നൽകി. സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം തയ്യാറാക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വം പാലിക്കണം. ഇവർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നൽകും. ഭക്ഷണസാധനങ്ങളും കുടിവെള്ളവും തുറന്നിടരുത്. ബോധവത്കരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കായംകുളത്തും കൊട്ടാരക്കരയിലും കുട്ടികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. കായംകുളം പുത്തൻ റോഡ് യു.പി സ്കൂളിലെ 20 വിദ്യാർത്ഥികളും കൊട്ടാരക്കര കല്ലുവാതുക്കൽ അങ്കണവാടിയിലെ നാൽ കുട്ടികളുമാണ് ചികിത്സ തേടിയത്. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതാണ് കാരണമെന്നാണ് മാതാപിതാക്കളുടെ പരാതി. വിഴിഞ്ഞത്തും 35 സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി...

ജില്ലാ ആസ്ഥാനത്തോടുള്ള അവഗണന : എസ്‌ഡിപിഐ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് നാളെ ബഹുജന...

0
പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ...

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ; റാന്നി ബി.ആർ.സിയുടെ ഒരു ദിവസം ഒരു മണിക്കൂർ...

0
റാന്നി: കുട്ടികളിൽ വായന സംസ്കാരം വളർത്താൻ മുതിർന്നവരും സ്ഥിര വായനക്കാരാകണമെന്നഭ്യർത്ഥനയുമായി പൊതുവിദ്യാഭ്യാസ...

കീം -2025ലെ പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ

0
തിരുവനന്തപുരം: കീം -2025ലെ പ്രവേശന പരീക്ഷ 23 മുതൽ. 2025-26 അധ്യയന...