തിരുവനന്തപുരം : സംസ്ഥാന സിലബസിലെ നാലാം ക്ലാസ് പാഠപുസ്തകങ്ങളിലുള്ള പിഴവുകള്‍ പുസ്തകങ്ങള്‍ തയാറാക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ എസ്‌സിഇആര്‍ടി പരിശോധിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കാന്‍ എസ്‌സിഇആര്‍ടി ഡയറക്ടറോട് നിര്‍ദേശിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മഹാകവി കുമാരനാശാന്‍ ജനിച്ചത് 1873ല്‍ ആണെങ്കിലും നാലാം ക്ലാസിലെ മലയാളം രണ്ടാം ഭാഗത്തില്‍ ഇത് 1871 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിനെ 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ 2 കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയെങ്കിലും പുസ്തകത്തില്‍ ഇപ്പോഴും ഇത് ഒറ്റ സംസ്ഥാനമാണ്. ഭൂപടവും പഴയത്. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 1000 രൂപ നോട്ട് ഇപ്പോഴും പ്രചാരത്തിലുള്ള കറന്‍സിയായും പുസ്തകത്തിലുണ്ട്. 2013ല്‍ നിലവില്‍ വന്ന പാഠപുസ്തകങ്ങളാണ് ഇപ്പോഴുമുള്ളത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.