Sunday, July 6, 2025 1:24 pm

ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ; സ്കൂളുകൾക്കായി പ്രോട്ടോകോൾ വികസിപ്പിക്കുമെന്ന് വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മാലിന്യമുക്തമാക്കാനുള്ള ‘ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം’ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകൾക്കായി പ്രോട്ടോകോൾ വികസിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എസ്‍സിഇആർടിക്കാണ് ഇതിന്റെ ചുമതല. ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ, ജില്ലാ, സംസ്ഥാന തലത്തില്‍ മാലിന്യമുക്ത പ്രഖ്യാപനം ഉണ്ടാകും. നവംബർ ഒന്നിന്‌ 50 ശതമാനം സ്കൂളുകളെയും ഡിസംബർ 31ന്‌ മുഴുവൻ സ്കൂളുകളെയും സമ്പൂർണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. പരിഷ്‌കരിച്ച 3 , 5 , 7 , 9 ക്ലാസിലെ പരിസരപഠനം, അടിസ്ഥാനശാസ്ത്രം, ജീവശാസ്ത്രം, ഹിന്ദി എന്നീ പാഠപുസ്തകങ്ങളിൽ മാലിന്യ സംസ്കരണവും ശുചിത്വബോധവും പ്രതിപാദിക്കുന്നുണ്ട്. ഈ ക്ലാസുകളിലുൾപ്പെടെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിലൂന്നി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ലഹരിവിരുദ്ധ ക്യാമ്പയിന്റെ രണ്ടാംഘട്ടം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുകയാണ്. ഒന്നാംഘട്ടത്തിൽ വിദ്യാർഥികളടക്കം ഒരു കോടി പേരെ അണിനിരത്തി. വിദ്യാർഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് അവരുടെ അവകാശ സംരക്ഷണത്തിന്റെ കാതലായ പരിരക്ഷ, സുരക്ഷ, പങ്കാളിത്തം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ്‌ സ്കൂൾതലത്തിൽ കർമപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികളിലൂടെ എല്ലാ കുടുംബങ്ങളിലും എത്തിക്കും. നവംബർ 14ന് സ്കൂളുകളിൽ ശിശുദിന ലഹരിവിരുദ്ധ അസംബ്ലി സംഘടിപ്പിക്കും. ഡിസംബർ 10ന് ലഹരിവിരുദ്ധ സെമിനാറും നടത്തും. ഇതിന്റെ തുടർച്ചയായി 2025 ജനുവരി 30ന് ക്ലാസ് സഭകൾ ചേരുമെന്നും മന്ത്രി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബോധപൂർവ്വം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ ; വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ സന്ദർശത്തിൽ പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാരിന്റെ അതിഥിയായെന്ന...

കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ തർക്കം

0
തിരുവനന്തപുരം : കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ തർക്കം. സിൻഡിക്കേറ്റ്...

F-35 വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധർ തിരുവനന്തപുരത്തെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ F-35 വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സാങ്കേതിക...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ പോലീസും സമരക്കാരുമായി കയ്യാംകളി

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധക്കാരും...