കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വനിത ഹോസ്റ്റലുകളിൽ കെയർ-ടേക്കർ (മേട്രൺ) തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതഃ അംഗീകൃത സർവ്വകലാശാല ബിരുദം. പ്രായപരിധിഃ 30-40. എസ്. സി. എസ്. ടി., ഒ. ബി. സി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കുന്നതായിരിക്കും. മുൻപരിചയം അഭിലഷണീയം. പ്രതിദിനം 660/- രൂപയാണ് വേതനം. പരമാവധി പ്രതിമാസം 17,820/- രൂപ വേതനമായി ലഭിക്കുക. അപേക്ഷ ഫീസ് [500/-(ജനറൽ), 200/-(എസ്. സി. /എസ്. ടി.)] യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കാലടിയിലുളള സർവ്വകലാശാല ബ്രാഞ്ചിലെ സർവ്വകലാശാല അക്കൗണ്ടിൽ (നം. 338602010017455) നിർദ്ദിഷ്ട അപേക്ഷ ഫീസ് അടച്ചതിന്റെ രസീത്, എസ്. എസ്. എൽ. സി., ബിരുദം എന്നിവയുടെ സർട്ടിഫിക്കറ്റ്/ മാർക്ക് ലിസ്റ്റ്, വയസ്, മതം/ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിന് മുമ്പായി സർവ്വകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതാണ്. ഒ. ബി. സി. വിഭാഗത്തിൽ ഉൾപ്പെടുന്നവർ നോൺ-ക്രിമിലെയർ സർട്ടിഫിക്കറ്റ്, ഇ. ഡബ്ള്യു. എസ്. വിഭാഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അപേക്ഷയുടെ കൂടെ ചേർക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസംഃ രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി, എറണാകുളം – 683574.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.