Friday, July 4, 2025 7:01 pm

കൗമാരക്കാർക്ക് കൊവാക്‌സിൻ മാത്രo ; വാക്‌സിനേഷൻ മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൗമാരക്കാർക്ക് കൂടി വാക്സീൻ നൽകാമെന്ന് വ്യക്തമാക്കി വാക്സീനേഷൻ മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാർക്ക് കൊവാക്‌സിൻ മാത്രമായിരിക്കും നൽകുകയെന്ന് പുതിയ മാർഗനിർദ്ദശത്തിൽ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്സീൻ എടുക്കാൻ പുതിയ നയം അനുസരിച്ച് അർഹരാണ്. കൗമാരക്കാർക്ക് നിലവിൽ ഉള്ള ഏതെങ്കിലും കോവിൻ അക്കൗണ്ട് വഴിയോ, സ്വന്തം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ രജിസ്ട്രഷൻ നടത്താം.

വാക്‌സിൻ നൽകുന്നയാൾക്കും കൗമാരക്കാരുടെ രിജിസ്ട്രേഷൻ നടത്തി കൊടുക്കാൻ സാധിക്കും. കരുതൽ ഡോസിന് അർഹരായവരെ എസ്എംഎസ് വഴി അറിയിക്കും. ഇവർക്ക് നിലവിലുള്ള അക്കൗണ്ട് വഴി തന്നെ രജിസ്റ്റർ ചെയ്യാം. വാക്‌സിൻ സർട്ടിഫിക്കറ്റിൽ കരുതൽ ഡോസിന്റെ വിവരങ്ങളും നൽകും. ഓൺലൈനായും ഓഫ്‍ലൈനായും രജിസ്ട്രേഷൻ നടത്താം.

പതിനഞ്ച്‌ മുതൽ 18 വയസുവരെയുള്ളവര്‍ക്ക് വാക്സീനായി ജനുവരി 1 മുതൽ കൊവിൻ ആപ്പിലും പോർട്ടലിലും രജിസ്റ്റർ ചെയ്യാം. ആധാർ ഇല്ലെങ്കിൽ സ്കൂൾ തിരിച്ചറിയൽ കാർഡും ഉപയോഗിക്കാം. നൽകുന്ന വാക്സീന്‍റെ അളവിൽ വ്യത്യാസം ഉണ്ടാകില്ല. ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സീൻ തന്നെ നൽകിയാൽ മതിയെന്നും തീരുമാനമായിരുന്നു. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക.

ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസായി വ്യത്യസ്ത വാക്‌സിൻ നല്‍കാന്‍ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്‌സിൻ തന്നെ നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ അരുൺ കുമാർ

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി...

ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷന്‍ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി...

തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ

0
തൃശൂർ: തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ....

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

0
തിരുവനന്തപുരം: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്....