തിരുവനന്തപുരം : കോവിഡ് വാക്സിൻ സംഭരിക്കാൻ തയ്യാറെടുത്ത് കേരളം. വാക്സിൻ സംഭരണശാലകൾ സജ്ജമാവുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്നോണം കേന്ദ്രസര്‍ക്കാര്‍ അയച്ച 1,680 വാക്സീന്‍ കാരിയറുകളും 100 കോള്‍ഡ് ബോക്സുകളും സംസ്ഥാനത്തെത്തി. നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ ആരോഗ്യ വിദഗ്ധസമിതിയുടെ നിര്‍ദേശം തേടി.
കമ്യൂണിററി ഹെല്‍ത്ത് സെന്‍ററുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങിയിടങ്ങളിലാണ് സംഭരണ കേന്ദ്രങ്ങള്‍ തയാറാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളില്‍ നൂറിലേറെ കോള്‍ഡ് പോയിന്റുകളും സജ്ജമാക്കും. 1589 ചെറിയ ഐസ് ലൈൻഡ് റെഫ്രിജറേറ്ററുകള്‍ ഇവിടെ സജ്ജീകരിക്കും. വാക്സിൻ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടു പോകുന്നതിനുളള 50 വലിയ കോള്‍ഡ് ബോക്സുകളും 50 ചെറിയ ബോക്സുകളും സംസ്ഥാനത്തെത്തി. കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ റീജിയണൽ വാക്സീൻ സ്റ്റോറുകളും ഒരുക്കും.
വാക്സിൻ വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും ജീവനക്കാര്‍ക്കാണ് വാക്സിൻ നല്കുക. താല്ക്കാലിക ജീവനക്കാര്‍ക്കും വാക്സീന്‍ ലഭിക്കും. 27,000ത്തോളം ആശ വര്‍ക്കര്‍മാരും എല്ലാ വിഭാഗം മെഡിക്കല്‍ വിദ്യാര്‍ഥികളും ആദ്യ പരിഗണനയിലുണ്ട്. 33,000ത്തോളം അംഗനവാടി ജീവനക്കാരും പട്ടികയിലുണ്ട്.