കോഴിക്കോട് : വടകരയിൽ കെ.കെ. രമ ആർഎംപി സ്ഥാനാർഥിയാകും. രമ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെ സ്ഥാനാർഥിയാക്കാനായിരുന്നു ആർഎംപിയുടെ ആദ്യ തീരുമാനം.
മത്സരിക്കാനില്ലെന്ന് രമയും അറിയിച്ചിരുന്നു. എന്നാൽ രമ മത്സരിക്കില്ലെന്ന് അറിയിച്ചതിനാൽ വടകര കോൺഗ്രസ് തിരിച്ചെടുക്കുകയാണെന്ന് ഇന്നലെ യുഡിഎഫ് കൺവീനർ എം.എം.ഹസൻ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാർഥിയാക്കാൻ ആർഎംപി തീരുമാനിച്ചത്.
വടകരയിൽ കെ.കെ രമ ആര്‍.എം.പി സ്ഥാനാർഥി
RECENT NEWS
Advertisment