കോഴിക്കോട് : വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. വടകരയിലാണ് സംഭവം. സിപിഐഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം തെക്കെ പറമ്പത്ത് ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പാര്‍ട്ടിയുടെ പ്രഥാമിക അംഗത്വത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും ഇരുവരെയും പുറത്താക്കിയിരുന്നു.
പരാതിക്കാരിയായ വീട്ടമ്മയെ പ്രതികള്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് വീട്ടില്‍ ആളില്ലാത്ത സമയത്ത് രാത്രി പതിനൊന്ന് മണിയോടുകൂടി ബാബുരാജ് വീട്ടില്‍ അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീടും സമാനമായ രീതിയില്‍ പീഡനം തുടരുകയായിരുന്നു. പീഡനവിവരം വീട്ടമ്മ ഭര്‍ത്താവിനെ അറിയിക്കുകയും ഇരുവരും പോലീസില്‍ പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്.