ചെങ്ങന്നൂര്‍ : ഭാര്യയെ കടത്തിക്കൊണ്ടുപോയി ഒളിച്ച് താമസിച്ച കാമുകന്റെ ജനനേന്ദ്രിയം ഭര്‍ത്താവ് വെടിവെച്ചു തകര്‍ത്തു. കോട്ടയം വടവാതൂര്‍ സ്വദേശി പ്രദീപാണ് ഭാര്യയുടെ കാമുകനോട് പ്രതികാരം തീര്‍ത്തത്. തന്റെ ഭാര്യയെ വശീകരിച്ച് കടത്തിക്കൊണ്ടുപോയി ആഴ്ചകളായി ചെങ്ങന്നൂരില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു രണ്ടുപേരും.
ഇക്കാര്യമറിഞ്ഞ പ്രതി കഴിഞ്ഞ മൂന്ന് ദിവസം മുമ്പാണ് ചെങ്ങന്നൂരിലെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഭാര്യയും കാമുകനും മുണ്ടന്‍കാവിലെ വാടക വീട്ടില്‍ താമസമാക്കിയിരിക്കുകയാണ് എന്നറിഞ്ഞു. പിന്നീട് ഭാര്യയും കാമുകനും ഒരുമിച്ച് താമസിക്കുന്നിടത്ത് ചെന്ന് സംസാരിച്ച് തന്റെ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് പോകാനാണ് ചെന്നത്. അനുരഞ്ജനത്തിനെത്തിയ പ്രതിയുമായി ഭാര്യാ കാമുകന്‍ ചെങ്ങന്നൂര്‍ സ്വദേശി ബെനോ വര്‍ഗീസ് വാക്ക്തര്‍ക്കമുണ്ടാക്കുകയും തര്‍ക്കം മൂത്ത് ഒടുവില്‍ അടിപിടിയില്‍ കലാശിക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രതി പ്രദീപ് തന്റെ കൈവശമുണ്ടായിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് ബെനോ വര്‍ഗീസിന്റെ ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജനനേന്ദ്രിയത്തില്‍ വെടിയേറ്റ കാമുകന്‍ ബെനോ വര്‍ഗീസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിപിടിയെ തുടര്‍ന്ന് വടവാതൂര്‍ സ്വദേശിയായ പ്രതി ഒളിവിലാണ്. വെടി കൊണ്ട കാമുകന്റെ മൂന്നാമത്തെ ഭാര്യയാണ് വടവാതൂര്‍ സ്വദേശിനി. സംഭവത്തില്‍ ഇതുവരെ ആരുടെയും പരാതി ലഭിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ചെങ്ങന്നൂര്‍ പോലീസ് പറഞ്ഞു.