Monday, May 5, 2025 7:19 am

വാഗമൺ ഗ്ലാസ് ബ്രിഡ്ജ് കണ്ടില്ലേ ? ഫീസ് കുറച്ചു ; ഒന്ന് പോയാലോ

For full experience, Download our mobile application:
Get it on Google Play

സമൃദ്ധമായ പുൽമേടുകൾ, മൊട്ടക്കുന്നുകൾ, പൈൻ മരങ്ങൾ, മൂടൽമഞ്ഞ് മൂടിയ താഴ്‌വരകൾ തുടങ്ങി അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് വാഗമണ്ണിനെ സഞ്ചാരികൾക്ക് എന്നും പ്രിയങ്കരിയാക്കുന്നത്. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് എന്നതും യാത്രികരെ ഇവിടേക്ക് ആകർഷിക്കുന്നു. അടുത്തിടെ സാഹസിക ഇഷ്ടപ്പെടുന്നവർക്ക് ആസ്വാദിക്കാനായി കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും വാഗമണ്ണിൽ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ബ്രിഡ്ജിലേക്കുള്ള എൻട്രി ഫീസ് വെട്ടിക്കുറച്ചതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വാഗമണിൽ നിന്ന് നാല് കിലോമീറ്റർ അകലെ കോലാഹലമേട്ടിലാണ് ഡി ടി പി സി യുടെ അഡ്വഞ്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്. സാഹസികത തേടുന്ന സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം പകരുന്ന പാലത്തിൽ ഒരേ സമയം 15 പേർക്കാണ് പ്രവേശനം. അഞ്ചു മുതൽ പത്ത് മിനുറ്റ് വരെ പാലത്തിൽ ചെലവഴിക്കാം. പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ വരെ ആസ്വദിക്കാൻ കഴിയും. റോക്കറ്റ് ഇജക്റ്റർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്കൈ സൈക്ലിംഗ്, സ്കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി നിരവധി സാഹസിക സാധ്യതകളും അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ 500 രൂപയായിരുന്നു പാലത്തിലേക്കുള്ള എൻട്രി ഫീ. എന്നാൽ ഉയർന്ന ഫീസ് എന്ന പരാതി ഉയർന്നതോടെ മന്ത്രി ഇടപെട്ട് ഫീസ് 250 രൂപയാക്കി. എന്നൽ ഫീസ് കുറച്ചതോടെ ഇപ്പോൾ ഇവിടേക്ക് ആളുകളുടെ ഒഴുക്കാണത്രേ. 7 മിനിറ്റോളം ആളുകൾക്ക് പാലത്തിൽ സമയം ചെലവഴിക്കാൻ അനുവദിക്കാറുണ്ടെങ്കിലും ആളുകൾ കൂടുതൽ സമയം ആവശ്യപ്പെടുകയാണെന്നാണ് ജീവനക്കാർ പറയുന്നത്. ബ്രിഡ്ജ് മാത്രമല്ല കാഴ്ച വാഗമൺ പുൽമേടുകൾ – “മൊട്ടക്കുന്ന്” എന്നറിയപ്പെടുന്ന ഈ പുൽമേടുകൾ ചുറ്റുമുള്ള ഭൂപ്രകൃതിയുടെ വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. പിക്നിക്കുകൾക്കും ഉല്ലാസയാത്രകൾക്കും ഏറ്റവും മികച്ച ഡെസ്റ്റിനേഷനാണിത്.

പൈൻവാലി – വാഗമണിലെ പൈൻ വനങ്ങൾ പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്കും കുടുംബങ്ങൾക്കും ശാന്തമായ അന്തരീക്ഷത്തിൽ ദിവസം മുഴുവൻ ചെലവഴിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നു. പൈന്മരങ്ങൾക്കിടയിലൂടെയുള്ളസഞ്ചാരം നവോന്മേഷദായകമായ അനുഭവമാണ് പകരുക. വാഗമൺ തടാകം – പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന വാഗമൺ തടാകം ബോട്ടിങ്ങിനും വിശ്രമത്തിനും അനുയോജ്യമാണ്. ചുറ്റുമുള്ള പൂന്തോട്ടങ്ങളും പാതകളും അതിന്റെ മനോഹാരിത വർധിപ്പിക്കുന്നു. തങ്ങൾപാറയും കുരിശുമലയും – അതിശയകരമായ വിദൂര കാഴ്ച പ്രധാനം ചെയ്യുന്ന തങ്ങൾപാറയും കുരിശിന്റെ കുന്ന്” എന്നർത്ഥം വരുന്ന കുരിശുമലയും തീർത്ഥാടന കേന്ദ്രങ്ങൾ കൂടിയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കവർന്ന ജീവനക്കാരനെതിരെ കേസ്

0
കണ്ണൂര്‍: കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ...

ആശാവർക്കേഴ്സിന്റെ രാപകൽ സമര യാത്രയ്ക്ക് ഇന്ന് തുടക്കം

0
തിരുവനന്തപുരം : കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന...

ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ

0
കണ്ണൂർ : പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി...

ഹൃദയാഘാതം ; തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

0
മനാമ : തൃശൂർ കുന്നംകുളം ചിറ്റന്നൂർ സ്വദേശി വിജയൻ (65) ഹൃദയാഘാതം...