തൃശൂര്‍ : വൈദ്യരത്‌നം അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സ് അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. തൈക്കാട് വൈദ്യരത്‌നം വൈദ്യശാലയുടെ ചെയര്‍മാനാണ്. തൃശൂര്‍ തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസ്സിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും ഏക മകനായാണ് ജനനം. ആയുര്‍വേദ പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്നതിനാല്‍ ചെറുപ്രായം മുതല്‍ തന്നൈ ആയുര്‍വേദ വിധികള്‍ അദ്ദേഹം സ്വായത്തമാക്കിയിരുന്നു. വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തര്‍ജനമാണു ഭാര്യ. ഇ.ടി.നീലകണ്ഠന്‍ മൂസ്സ്, ഇ.ടി.പരമേശ്വരന്‍ മൂസ്സ്, ഇ.ടി.ഷൈലജ എന്നിവരാണു മക്കള്‍.
വൈദ്യരത്‌നം അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സ് അന്തരിച്ചു
RECENT NEWS
Advertisment